മസ്കത്ത്: ടൂറിസം മേഖലയിൽ ഒമാനും ന്യൂസിലൻഡും പരസ്പരം സഹകരിക്കും. ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മൈത ബിൻത് സൈഫ് അൽ മഹ്റൂഖിയും ഒമാനിലെ ന്യൂസിലൻഡിെൻറ നോൺ റെസിഡൻറ് അംബാസഡർ ജെയിംസ് മൺറോയും ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു. സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ ടൂറിസം മേഖലക്കുള്ള പ്രാധാന്യം മുൻനിർത്തിയാണ് ഇരുരാജ്യങ്ങളും ധാരണയിൽ എത്തിയിട്ടുള്ളത്.
ടൂറിസവുമായി ബന്ധപ്പെട്ട പ്രദർശനങ്ങളിലും ഫെസ്റ്റിവലുകളിലും പരിപാടികളിലും പെങ്കടുക്കുമെന്ന് ധാരണപത്രം പറയുന്നു. പുതിയ ടൂറിസം മേഖലകളിലെ നിക്ഷേപാവസരങ്ങൾ, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വിവരങ്ങളും വിദഗ്ധാഭിപ്രായങ്ങളും പരസ്പരം കൈമാറും. സാഹസിക ടൂറിസം പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ധാരണപത്രം വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.