മസ്കത്ത്: 2019ൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഉൾപ്പെടുത്തി സി.എൻ.എൻ ട്രാവൽ തയാറാക്കി യ പട്ടികയിൽ കേരളവും ഒമാനും. യാത്ര ഒഴിവാക്കരുതാത്ത ലോകത്തെ 19 സ്ഥലങ്ങളുടെ കൂട്ടത്ത ിലാണ് ഒമാനും കേരളത്തിനും ഇടം ലഭിച്ചത്. മഹാ പ്രളയത്തെ അതിജീവിച്ചാണ് കേരളത്തിന് ഇൗ നേട്ടം. പ്രളയത്തെക്കുറിച്ച് സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നുമുണ്ട്.
ഇന്ത്യയി ലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ കേരളത്തെ 2018ലെ കനത്ത പ്രളയം ബാധിച്ചെങ്കിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ കോട്ടംതട്ടാതെ നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സൂര്യോദയ-അസ്തമയ കാഴ്ചകൾ, കടൽ, ഭക്ഷണം, ഹൗസ് ബോട്ടുകൾ, സംസ്കാരം, വന്യജീവികൾ, കായലുകൾ, തെങ്ങിൻതോപ്പുകൾ തുടങ്ങിയവ ദൈവത്തിെൻറ നാട് എന്ന് അപരനാമമുള്ള കേരളത്തെ അതി മനോഹര കാഴ്ചയാക്കുന്നുവെന്നും പറയുന്നു. കോവളം, വർക്കല, മൂന്നാർ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളെ പേരെടുത്തു പറയുന്നു.
വിശാലമായ ആകാശപ്പരപ്പിന് താഴെ സുവർണ മണൽക്കുന്നുകൾ, െഎതിഹാസികമായ പർവതനിരകൾ, ഡോൾഫിനുകളും ആമകളും നിറഞ്ഞ ജലാശയങ്ങൾ എന്നിങ്ങനെയാണ് റിപ്പോർട്ട് ഒമാനെ വിശേഷിപ്പിക്കുന്നത്. ഒമാനിലെ ശർഖിയ മരുഭൂമിയിൽ റിസോർട്ടുകളും ക്യാമ്പുകളും ഒട്ടകയോട്ട മത്സരങ്ങളും സാൻഡ് സ്കീയിങ്ങും ആസ്വദിക്കാം. ചെങ്കുത്തായ മലയിടുക്കുകളുെട കാഴ്ച സമ്മാനിക്കുന്ന ഹജർ പർവതത്തിലേക്ക് കുതിരപ്പുറത്തേറിയോ കാൽനടയായോ പോകാം. പുരാതന കോട്ടകളും ചന്തകളുംകൊണ്ട് പ്രാധാന്യമേറിയ നിസ്വ പട്ടണം സന്ദർശിക്കാം. റാസൽ ജിൻസ് സംരക്ഷിത മേഖല പച്ചയാമകളുടെ ആവാസസ്ഥലമാണ്. തീരപ്രദേശങ്ങളാൽ സമ്പുഷ്ടമായ ഒമാനിൽ നിരവധി ഡോൾഫിൻ സ്പോട്ടുകളുമുണ്ട്. ഇസ്ലാമിക വാസ്തുശിൽപകലയുടെ വിസ്മയകരമായ ഉദാഹരണമാണ് സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്. ഇൗ പള്ളിയിലെ പ്രാർഥനമുറിയിൽ 70 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള പേർഷ്യൻ കാർപെറ്റാണ് വിരിച്ചിരിക്കുന്നത്.
നാലു വർഷത്തിലധികം സമയമെടുത്ത് 600 സ്ത്രീകളാണ് ഇത് നെയ്തെടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കി. ൈക്രസ്റ്റ് ചർച്ച് (ന്യൂസിലൻഡ്), ഇൗജിപ്ത്, ഫുക്കുവോക്ക (ജപ്പാൻ), ഗ്രാൻഡ് കന്യോൻ, ഹവായ് െഎലൻഡ്്സ്, സ്പേസ് കോസ്റ്റ് (യു.എസ്), ഘാന, സ്കോട്ട്ലൻഡ്, ലിഷ്റ്റെൻസ്റ്റെയ്ൻ , ലിമ (പെറു), ജാഫ (ഇസ്രായേൽ), നോർമൻഡി (ഫ്രാൻസ്), ഒയ്ഹോക (മെക്സികോ), പ്ലോഫ്ദിവ് (ബൾഗേറിയ), സെയ്ൻറ് ബാർട്ട്സ് (വെസ്റ്റിൻഡീസ്), ഹെബ്രിഡീസ് െഎലൻഡ്സ് (സ്കോട്ട്ലൻഡ്) തുടങ്ങിയവയാണ് പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റു സ്ഥലങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.