മസ്കത്ത്: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്രയിലെ വ്യാപാരിയും മത്സര രംഗത്ത്. മലപ്പുറം ജില്ലയിലെ തെന്നല ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലേക്കാണ് മത്ര സൂഖിലെ റെഡിമെയ്ഡ് മൊത്തവ്യാപാരിയായ വെന്നിയൂർ കൊടക്കല്ല് സ്വദേശി കെ.വി. മജീദ് ഐക്യമുന്നണി സ്ഥാനാർഥിയായി രംഗത്തുള്ളത്.
മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസ ലോകത്തുള്ള മജീദ് മത്രയിലുള്ളവര്ക്ക് സുപരിചിതനായ രാഷ്ട്രീയ സംവാദകനും കൂടിയാണ്. തെൻറ രാഷ്ട്രീയം എന്തെന്ന് ആര്‍ക്കും പിടികൊടുക്കാത്ത വിധത്തിലാണ് സുഹൃത്തുക്കളോടും പരിചയക്കാരോടും മജീദ് സംവദിക്കാറുള്ളത്. ഇടതുപക്ഷക്കാരനെയാണ് ചര്‍ച്ചക്ക് എതിരാളിയായി കിട്ടുന്നതെങ്കില്‍ വലതുപക്ഷക്കാരെൻറ വേഷത്തിലാകും. അതല്ല മറുവിഭാഗക്കാരനാണ് എതിരാളിയെങ്കില്‍ ഇടതുപക്ഷമായും തരംപോലെ ചര്‍ച്ചകള്‍ കൊഴുപ്പിക്കാനുള്ള അസാമാന്യ കഴിവുള്ള ആളായതിനാല്‍ സുഹൃത്തുക്കള്‍ക്കിടയില്‍ മജീദിെൻറ യഥാര്‍ഥ പക്ഷമേതെന്ന് ഒരാള്‍ക്കും പിടികിട്ടാറില്ലായിരുന്നു. സുഹൃത്തും ബന്ധുവും കൂടിയായ സയ്യിദലി മജീദാണ് ഇദ്ദേഹത്തിെൻറ എതിരാളി. മത്രയിലെ സുഹൃത്തുക്കളും മറ്റും മജീദിനുവേണ്ടി വാട്സ്ആപ് പ്രചാരണവും മറ്റും നടത്തി വിജയാശംസകള്‍ അറിയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.