മസ്കത്ത്: വ്യാജ ടയറുകൾ വിൽപന നടത്തിയ കേസിൽ വിദേശിക്ക് പിഴശിക്ഷ വിധിച്ചതായി ഉ പഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. രണ്ടായിരം റിയാൽ പിഴയാണ് അടക്കേണ്ടത്. ഇതേ ാടൊപ്പം കോടതി ചെലവുകൾക്കുള്ള തുകയും വിദേശി അടക്കണമെന്ന് റുസ്താഖിലെ പ്രിലിമിനറി കോടതി അറിയിച്ചു.
അതോറിറ്റി ഉദ്യോഗസ്ഥർ കടയിൽ പരിശോധനക്ക് എത്തിയപ്പോഴാണ് വ്യാജ ടയറുകൾ വിൽപന നടത്തുന്ന കാര്യം വ്യക്തമായത്. അതോറിറ്റി നടത്തിയ വിശദ അന്വേഷണത്തിൽ ടയറുകൾ നിർമിച്ച തീയതി തിരുത്തിയതായി മനസ്സിലായതിനെ തുടർന്നാണ് നിയമ നടപടികൾക്ക് തുടക്കമായതെന്ന് അതോറിറ്റി വക്താവ് അറിയിച്ചു. ഉപയോഗിച്ച ടയറുകളുടെ നിർമാണ തീയതി തിരുത്തിയ ആൾക്കെതിരെ ഉപഭോക്തൃ നിയമ ലംഘനത്തിനാണ് കുറ്റം ചുമത്തിയത്.
കടയിൽ പ്രദർശിപ്പിച്ചിരുന്ന ടയറുകൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.