മസ്കത്ത്: ഒമാനിലെ വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലുമുള്ള ആളുകളുടെ കൂട്ടായ്മയായ വളാഞ്ചേരി ഒമാൻ കൂട്ടായ്മ ഏഴാം വാർഷിക കുടുംബ സംഗമം സംഘടിപ്പിച്ചു. ബർക്കയിലെ ഒയാസിസ് ഫിർദൗസ് ഫാം ഹൗസിൽ നടന്ന സംഗമം എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ മാനവേന്ദ്രനാഥ് വളാഞ്ചേരി വീഡിയോ കോൺഫ്രറൻസ് വഴി ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, കെ.ടി. ജലീൽ എന്നിവർ ആശംസകൾ നേർന്നു. ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനും പെയ്ൻ ആൻഡ് പാലിയേറ്റിവിനും നൽകിവരുന്ന സഹായങ്ങൾക്ക് മുനിസിപ്പൽ ചെയർമാൻകൂടിയായ അശ്റഫ് അമ്പലത്തിങ്ങൽ, പാലിയേറ്റിവ് സെക്രട്ടറി വി പി സാലിഹ് എന്നിവർ നന്ദി അറിയിച്ചു.
വാർഷിക, സാമ്പത്തിക റിപ്പോർട്ടുകൾ സെക്രട്ടറിമാരായ സൈദ് അലി മുഹമ്മദ്, ഷബീർ കമ്മുക്കുട്ടി എന്നിവർ അവതരിപ്പിച്ചു. കായിക മത്സരങ്ങൾക്ക് ആശിഖ് വെങ്ങാട്, കെ.വി.എം ശരീഫ് എന്നിവരും കലാസന്ധ്യക്ക് പുഷ്പരാജ്, അബു താഹിർ നാസിം എന്നിവരും നേതൃത്വം നൽകി. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ ഗ്ലോബൽ മണി എക്സ്ചേഞ്ചും സൗജന്യ മെഡിക്കൽ പരിശോധനക്ക് മെഡികെയർ ആശുപത്രിയും സൗകര്യമൊരുക്കി. പ്രസിഡന്റ് കെ.ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഒ.കെ. ജലീൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഹഫ്സൽ അരീക്കാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.