?????????????????? ???????????????? ??????? ?????????

സ്​ത്രീകൾക്ക്​ മാത്രമായി ടാക്​സി സർവിസ്​ നിലവിൽ വന്നേക്കും

മസ്കത്ത്: സ്ത്രീകൾക്ക് മാത്രമായുള്ള ടാക്സി സർവിസ് ആരംഭിക്കാൻ മർഹബ ടാക്സി ആലോചിക്കുന്നു. ഇതിന് പ്രവർത്തനാനുമതി ആവശ്യപ്പെട്ട് സർക്കാറിൽ അപേക്ഷ സമർപ്പിച്ചതായി മർഹബ ടാക്സി പ്രോജക്ട് മാനേജർ യൂസുഫ് അൽ ഹൂത്തി പറഞ്ഞു.
സ്ത്രീകളായിരിക്കും വാഹനങ്ങളുടെ ഡ്രൈവർമാർ. നിലവിൽ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ടാക്സികളിൽ നിന്ന് ഇവ വ്യത്യസ്തമായിരിക്കും. പിങ്ക്, നീല, വെള്ള നിറങ്ങളിലായുള്ള ടാക്സികളുടെ കാഴ്ചയിൽ വരുത്തേണ്ട മറ്റു മാറ്റങ്ങൾ സംബന്ധിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. വേറിട്ട രൂപഭാവങ്ങളോടെ പുറത്തിറങ്ങുന്ന വുമൺസ് ഒാൺലി ടാക്സികൾ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നും അൽ ഹൂത്തി പറഞ്ഞു. എന്ന് സേവനം ആരംഭിക്കാൻ കഴിയുമെന്നത് പറയാൻ കഴിയില്ല. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിൽനിന്ന് ബന്ധപ്പെട്ട അനുമതികൾ ലഭിക്കുന്ന മുറക്കാണ് മറ്റു കാര്യങ്ങളെ കുറിച്ച് പറയാൻ സാധിക്കുകയുള്ളൂവെന്നും അൽ ഹൂത്തി പറഞ്ഞു. മീറ്റർ ടാക്സി സേവനം ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ ‘ലേഡീസ് ഒാൺലി’ ടാക്സി ആരംഭിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ആവശ്യമുയർന്നിരുന്നു.
ഹോട്ടലുകളിൽനിന്നും സുൽത്താൻ ഖാബൂസ് തുറമുഖത്തുനിന്നുമുള്ള സർവിസുകൾക്കുപുറമെ ഒാൺകാൾ ടാക്സി സർവിസിനുമാണ് ഇൻജ്വെനിറ്റി ടെക്നോളജീസിന് കീഴിലുള്ള മർഹബ ടാക്സിക്ക് അനുമതിയുള്ളത്. ഒരാഴ്ച മുമ്പ് ആരംഭിച്ച സർവിസുകളോട് ചില ഹോട്ടലുകൾ സഹകരിക്കുന്നില്ലെന്ന് അൽ ഹൂത്തി പറഞ്ഞു. നിയമപ്രകാരം, ഒാറഞ്ച്, വെള്ള ടാക്സികൾക്ക് ഹോട്ടലുകളിൽനിന്ന് യാത്രക്കാരെ എടുക്കാൻ പാടില്ല. എന്നാൽ, ചില ഹോട്ടലുകളിൽനിന്ന് ഇവർ ഇപ്പോഴും യാത്രക്കാരെ എടുക്കുന്നുണ്ടെന്ന് അൽഹൂത്തി പറഞ്ഞു.
നിലവിൽ അറുപതോളം ടാക്സികളാണ് മർഹബക്ക് കീഴിൽ നിരത്തിലുള്ളത്.
Tags:    
News Summary - women, taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.