മസ്കത്ത്: ഒമാെൻറ ആഭ്യന്തര ഉൽപാദന വളർച്ച ഇൗ വർഷം പ്രതീക്ഷിച്ചതിലും കുറയുമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. ഇൗ വർഷം ജി.ഡി.പിയിൽ 0.3 ശതമാനം വളർച്ച മാത്രമാണുണ്ടാവുകയെന്നാണ് ലോക ബാങ്ക് പ്രവചനം. കഴിഞ്ഞ ഏപ്രിലിൽ ജി.ഡി.പി 1.2 ശതമാനം വളർച്ച േനടുമെന്ന് ലോക ബാങ്ക് പ്രവചിച്ചിരുന്നു. ഒപെക് അംഗരാജ്യങ്ങളുമായുള്ള കരാർ പ്രകാരം എണ്ണ ഉൽപാദനം നിയന്ത്രിച്ചതാണ് ജി.ഡി.പി വളർച്ച നിരക്ക് കുറയാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം ജി.ഡി.പി വളർച്ച നിരക്ക് 2.2 ശതമാനമായിരുന്നു. ഇൗ വർഷം ഉൽപാദന നിയന്ത്രണത്തിന് ഒപ്പം എണ്ണ ഉൽപാദന രംഗത്തെ കരാറുകളുമാണ് ജി.ഡി.പി വളർച്ച കുറക്കാൻ കാരണം. എണ്ണ ഉൽപാദനത്തിലെ കുറവ് ആഭ്യന്തര ഉൽപാദനത്തിൽ ജി.ഡി.പിയുടെ പങ്കാളിത്തം കുറക്കും. കഴിഞ്ഞ വർഷം ഹൈഡ്രോ കാർബൺ മേഖല ജി.ഡി.പി വളർച്ചക്ക് 3.1 ശതമാനം സംഭാവന ചെയ്തിരുന്നു. ഇൗ വർഷം ഇൗ മേഖലയുടെ സംഭാവന 1.1 ശതമാനമായി കുറയുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്.
എന്നാൽ, എണ്ണയിതര മാർഗങ്ങളിൽനിന്നുള്ള വരുമാനം ഒന്നര ശതമാനമായി വർധിക്കുമെന്നാണ് ലോക ബാങ്കിെൻറ നിഗമനം. തൻഫീദ് വഴി നടക്കുന്ന വൈവിധ്യവത്കരണ പദ്ധതികളും പ്രധാന മേഖലകളിൽ സർക്കാർ നൽകുന്ന പിന്തുണയുമാണ് ഇൗ വളർച്ചക്ക് കാരണം. 2020 ൽ ഒമാൻ ആഭ്യന്തര ഉൽപാദന വളർച്ച 3.7 ശതമാനമായി വർധിക്കുമെന്ന് കണക്കാക്കുന്നു. പുതിയ ഇടങ്ങളിൽ നിന്ന് പ്രകൃതി വാതക ഉൽപാദനം വർധിക്കുന്നതിനാലാണിത്. സർക്കാറിെൻറ വരുമാന വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി എണ്ണയിതര മേഖല നാല് ശതമാനവും വളർച്ച പ്രാപിക്കും.
2020 -21 കാലഘട്ടത്തിൽ ഒമാെൻറ സാമ്പത്തിക വളർച്ച കൂടാൻ സാധ്യതയുണ്ടെന്ന് ലോക ബാങ്ക് അധികൃതർ പറഞ്ഞു. അൽ ഖസ്സാൻ വാതക പാടത്ത് നിന്ന് പ്രകൃതിവാത ഉൽപാദനം വർധിക്കുകയും എണ്ണ-എണ്ണേതര മേഖലകളിൽ പശ്ചാത്തല സൗകര്യങ്ങൾക്കായി കൂടുതൽ ചെലവിടുന്നതും ആഭ്യന്തര ഉൽപാദന വളർച്ചക്ക് കാരണമാക്കും. കഴിഞ്ഞ വർഷത്തെക്കാൾ രാജ്യത്തിെൻറ സാമ്പത്തിക കമ്മി ഇൗ വർഷം കുറയുമെന്നും കണക്കാക്കുന്നു. ഇൗ വർഷം സാമ്പത്തിക കമ്മി ജി.ഡി.പിയുടെ 7.2 ശതമാനമാകുമെന്നാണ് ലോകബാങ്കിെൻറ ഏറ്റവും പുതിയ അനുമാനം. പുതിയ സാമ്പത്തിക പദ്ധതികൾ പ്രകാരം ചെലവ് കുറയുകയും വരുമാനം കൂടുകയും ചില ഉൽപന്നങ്ങൾക്ക് നികുതി വർധിപ്പിക്കുകയും ചെയ്തത് രാജ്യത്തിെൻറ വരുമാനം വർധിപ്പിച്ചിട്ടുണ്ട്. പണപ്പെരുപ്പം 0.8 ശതമാനമാണ് ഇൗ വർഷം വർധിച്ചത്. അടുത്ത വർഷം പണപ്പെരുപ്പം രണ്ട് ശതമാനം വർധിക്കും. രാജ്യത്തിെൻറ വളർച്ച മുന്നിൽ കണ്ടുള്ള വിഷൻ 2040ഉം പത്താം പഞ്ചവത്സര പദ്ധതിയിലെ വിവിധ പദ്ധതികളും രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാക്കുമെന്നും ലോക ബാങ്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.