മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ഒമാന്‍ സമനില. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തിൽ ഇരുഗോളുകൾ വീതം അടിച്ച് പിരിയുകയായിരുന്നു. ഇരുടീമുകളം ആക്രമിച്ച് കളിച്ച മത്സരത്തിൽ ആസ്ട്രേലിയയായിരുന്നു ആദ്യം വല കുലുക്കിയത്. 15ാം മിനിറ്റിൽ ജാമിൽ മാക്ലറീൻ പെനാൽറ്റിയിലൂടെ ടീമിനെ മുന്നിൽ എത്തിച്ചു. എന്നാൽ രണ്ടാം പകുതിയുടെ 54ാം മിനറ്റിൽ അബ്ദുല്ല ഫവാസിലൂടെ ഒമാൻ സമനില നേടി. കളി വരുതിയിലാക്കാന്‍ ശ്രമിച്ച ആസ്ട്രേലിയ 79ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ആരോണ്‍ മൂയിലൂടെ രണ്ടാം ഗോള്‍ നേടി. എന്നാല്‍, പത്ത് മിനിറ്റ് പൂര്‍ത്തിയാകും മുമ്പ് ലഭിച്ച പെനാല്‍റ്റി അബ്ദുല്ല ഫവാസ് ഗോള്‍ ആക്കിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ട് മത്സരം അവസാനിച്ചതോടെ ഗ്രൂപ്പ് ബിയില്‍ 15 പോയന്റുമായി ആസ്ട്രേലിയ മൂന്നാം സ്ഥാനത്തും എട്ട് പോയന്റുമായി ഒമാന്‍ നാലാം സ്ഥാനത്തുമാണ്.കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കാണികളെ അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.