ദോഹ: രാജ്യത്ത് ഇതുവരെ നൽകിയത് അഞ്ചുലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ. ഇതുവരെ 5,10,000 ഡോസുകളാണ് നൽകിയതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ വാക്സിനേഷൻ കാമ്പയിെൻറ ഭാഗമായാണിത്. നിലവിൽ വേണ്ടത്ര വാക്സിൻ ഉണ്ട്. ഫൈസർ വാക്സിെൻറയും മൊഡേണ വാക്സിെൻറയും ലഭ്യത ആവശ്യത്തിന് രാജ്യത്തുണ്ട്്. ഇതിനാൽ കാമ്പയിൻ ഊർജിതമായി മുന്നോട്ടുപോകുന്നുണ്ട്. ദിനേന 14,000 ഡോസുകൾ നൽകാനാകുന്നുണ്ട്. ആഴ്ചയിൽ ഒരു ലക്ഷം ഡോസുകളാണ് നൽകാൻ കഴിയുന്നത്. ഫെബ്രുവരി മുതൽ ഓരോ ആഴ്ചയും നൽകുന്ന വാക്സിൻ 270 ശതമാനമായി വർധിപ്പിക്കാനാകുന്നുണ്ട്.
നിലവിൽ ഖത്തറിൽ ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് നൽകുന്നത്, രണ്ടും അമേരിക്കൻ ഉൽപന്നങ്ങളാണ്. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ സൗജന്യമാണ്. ചില വ്യത്യാസങ്ങൾ മാത്രമേ ഇവ തമ്മിലുള്ളൂ. ഫൈസർ 16 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് നൽകും. മൊഡേണ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കാണ്. ഫൈസർ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. മൊഡേണയിൽ ഇത് 28 ദിവസമാണ്. രണ്ടും 95 ശതമാനം പ്രതിരോധശേഷി നൽകുന്നുവെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്.
വാക്സിനേഷന് പ്രോഗ്രാമിെൻറ ആദ്യ ആറാഴ്ചയില്‍ 60,000 ഡോസുകളാണ് നൽകിയത്. വാക്സിൻ കൂടുതലായി ലഭ്യമാകുന്നതുംഖത്തര് നാഷനല്‍ കണ്വെന്ഷന് സെൻറര്‍, ലുസൈല്‍ ഡ്രൈവ് ത്രൂ വാക്സിനേഷന് സെൻറര്‍ എന്നിവ ഉള്‍പ്പെടെ അധിക വാക്സിനേഷന് കേന്ദ്രങ്ങള്‍ തുറന്നതും കാമ്പയിനിൽ നേട്ടമായി. വാക്സിെൻറ ശരിയായ ഫലപ്രാപ്തി ഉറപ്പുവരുത്താന്‍ എല്ലാവരും രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കേണ്ടത് പ്രധാനമാണെന്നും അധികൃതർ പറയുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ 50 വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍, ഏതു പ്രായത്തിലായാലും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, ആരോഗ്യ സംരക്ഷണ രംഗത്തുള്ളവര്‍, വിവിധ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പ്രധാനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടുന്നതാണ് നിലവിലെ മുന്‍ഗണനാവിഭാഗം.
ലുസൈലിലെ ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷൻ കേന്ദ്രം പൊതുജനങ്ങൾക്ക് ഏെറ ഉപകാരപ്രദമാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക് ഏറെ സൗകര്യമാണ് ഈ കേന്ദ്രം. വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിക്കാനായാണ് ഇവിടെ സൗകര്യമുള്ളത്. കാറിൽനിന്ന് ഇറങ്ങാതെതന്നെ കുത്തിവെപ്പെടുക്കാം എന്നതാണ് പ്രത്യേകത. രണ്ടാം ഡോസിന് സമയമായവർക്ക് മുൻകൂട്ടിയുള്ള അപ്പോയൻറ്മെേൻറാ മറ്റ് അറിയിപ്പുകളോ ഇല്ലാതെതന്നെ ഇവിടെ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാൻ കഴിയും. വാക്സിൻ സ്വീകരിച്ചവർക്ക് എന്തെങ്കിലും തരത്തിൽ അസ്വസ്ഥത ഉണ്ടായാൽ അടിയന്തരസഹായം നൽകാനായി ആരോഗ്യസംഘവും ഇവിടെ ഉണ്ട്. സ്ത്രീകളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് സൗകര്യം. അവരവരുടെ വാഹനത്തിൽനിന്ന് ഇറങ്ങാതെതന്നെ ലുസൈലിലെ വാക്സിേനഷൻകേന്ദ്രത്തിൽനിന്ന് വാക്സിൻ സ്വീകരിക്കാൻ കഴിയും. ആരോഗ്യമന്ത്രാലയത്തിെൻറ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്കും വാക്സിൻ സ്വീകരിക്കാനുള്ള അറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.