സംസ്കൃതി കാരംസ് ടൂർണമെന്റ് വിജയികൾ ​ട്രോഫികളുമായി സംഘാടകർക്കൊപ്പം

സംസ്‌കൃതി ഖത്തർ ജി.സി.സി ഓപൺ കാരംസ്

ദോഹ: സംസ്‌കൃതി ഖത്തർ ജി.സി.സി ഓപൺ കാരംസ് ടൂർണമെന്റ് സിംഗിൾസിൽ അബ്ദുൽ സലാമും ഡബിൾസിൽ അബ്ദുൽ സലാം- ഇബ്രാഹിം സഖ്യവും ജേതാക്കളായി. സിംഗിൾസിൽ കാശിഫ് ശൈഖും ഡബിൾസിൽ കാശിഫ് -ഖലീൽ ഖാൻ സഖ്യവും റണ്ണേഴ്സ് അപ്പായി. ഓൾഡ് ഐഡിയൽ സ്കൂളിൽ നടന്ന മത്സരങ്ങളിൽ ഖത്തറിലെയും വിവിധ ജി.സി.സി രാജ്യങ്ങളിലെയും താരങ്ങൾ മാറ്റുരച്ചു. സിംഗിൾസിൽ 40 പേരും ഡബിൾസിൽ 24 ടീമുകളും പ​ങ്കെടുത്തു.

സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ഉദ്ഘാടനം ചെയ്തു. റയ്യാൻ യൂനിറ്റ് പ്രസിഡന്റ് സിദ്ദിഖ് കെ.കെ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, മനാഫ് ആറ്റുപുറം, അപ്പു കവിണിശ്ശേരിയിൽ, ജസിത ചിന്ദുരാജ് എന്നിവർ സംസാരിച്ചു. റയ്യാൻ സെക്രട്ടറി ആബിദ് പാവറട്ടി സ്വാഗതവും കാരംസ്​ ടൂർണമെന്റ് കൺവീനർ നബീൽ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം പി.ടി.എ. റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഹമ്മദ്‌കുട്ടി അർളയിൽ, സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറി എ.കെ. ജലീൽ, സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി, അബ്ദുൽ അസീസ്, ബിജു പി.മംഗലം, വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. മുത്തു ഒറ്റപ്പാലം, അബ്ദുൽ ഹക്കിം, നൂറുദ്ദീൻ, റയ്യാൻ യൂനിറ്റ് ജോയന്റ് സെക്രട്ടറി പ്രതീഷ്, അഷ്‌കർ, ഫസൽ, സുനിൽ കുമാർ, രഞ്ജിത്ത്, സിദ്ദീഖ് കടവനാട് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Tags:    
News Summary - Samskriti Qatar GCC Open Carroms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.