ദോഹ: മീഡിയ വൺ- ഖിഫ് സൂപ്പർ കപ്പ് ഫുട്ബാളിൽ തൃശൂർ ജില്ല സൗഹൃദവേദി, അനക്സ് പാലക്കാട്, മാക് കോഴിക്കോട് ടീമുകൾക്ക് ഉജ്ജ്വല വിജയം. വ്യാഴാഴ്ച രാത്രി തൃശൂർ ടീമുകളുടെ പൂരമായി മാറിയ മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് തൃശൂരിനെ 3-1നാണ് ജില്ല സൗഹൃദവേദി തോൽപിച്ചത്.
ഇരുടീമുകളും തുടർച്ചയായ മുന്നേറ്റങ്ങൾ കാഴ്ചവെച്ച മത്സരം ആവേശകരമായി. 35ാം മിനിറ്റിൽ ടി.ജെ.എസ്.വിക്കു വേണ്ടി ഹാഷിറും, മറ്റൊരു സെൽഫ് ഗോളുമായതോടെ ആദ്യ പകുതിയിൽ ടീം ലീഡ് നേടി. എന്നാൽ, 39ാം മിനിറ്റിൽ അഭിനന്ദിന്റെ ഗോളിലൂടെ ഫ്രണ്ട്സ് ഓഫ് തൃശൂർ ഒരു ഗോളടിച്ചു.
ഒടുവിൽ 53ാം മിനിറ്റിൽ കണ്ണന്റെ ഗോളിലൂടെ ടി.ജെ.എസ്.വി വിജയം ഉറപ്പിക്കുകയായിരുന്നു. ആദ്യം നടന്ന മത്സരത്തിൽ ട്രാവൻകൂർ എഫ്.സിയെ അനക്സ് പാലക്കാട് 2-1ന് തോൽപിച്ചു. 30, 69 മിനിറ്റുകളിലായി മുസമ്മിലാണ് അനക്സ് പാലക്കാടിനായി ഗോളുകൾ സ്കോർ ചെയ്തത്. 29ാം മിനിറ്റിൽ ഷാൻ ട്രാവൻകൂറിന്റെ ഗോൾ നേടി.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ മാക് കോഴിക്കോട് യുനൈറ്റഡ് എറണാകുളത്തെ 4-1ന് തോൽപിച്ചു. കോഴിക്കോടിനായി രോഹിത് രണ്ടും, ഹർഷദ്, ആതിഫ് എന്നിവർ ഓരോ ഗോളും നേടി. എറണാകുളത്തിന്റെ ആശ്വാസ ഗോൾ റോഷന്റെ വകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.