അഭയാര്‍ത്ഥികളുടെ സംരക്ഷണം ഖത്തറിന്‍െറ  പിന്തുണ വിലമതിക്കാനാകാത്തത്-ഉര്‍ദുഗാന്‍

ദോഹ: സിറിയന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണ കാര്യത്തില്‍ ഖത്തറിന്‍്റെ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് തുര്‍ക്കി പ്രസിഡന്‍്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയും ഖത്തറും മേഖലയിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ സജീവ പങ്കാളിത്തമാണ് വഹിക്കുന്നത്. 
റോട്ടാന ഗള്‍ഫ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ദുഗാന്‍ ഖത്തറിന്‍്റെയും സൗദി അറേബ്യയുടെയും ഇടപെടലിനെ പ്രശംസിച്ച് കൊണ്ട് അഭിപ്രായപ്പെട്ടത്. ഈജിപ്തുമായി തുര്‍ക്കിയുടെ ബന്ധം സാധാരണഗതിയിലാകണമെങ്കില്‍ മുര്‍സിയെയും അനുചരന്‍മാരെയും മോചിപ്പിക്കണമെന്ന നിബന്ധനയും ഉര്‍ദുഗാന്‍ മുന്‍പോട്ട് വെച്ചു. 
മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ രണ്ട് പ്രശ്നങ്ങളാണ് യമനിലെയും തുര്‍ക്കിയിലെയും ആഭ്യന്തര യുദ്ധങ്ങള്‍. 
ഈ വിഷയത്തില്‍ ഖത്തര്‍ സ്വീകരിച്ച നിലപാട് ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. 
യമന്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ പങ്കാളിയാവുക വഴി ജനാധിപത്യ സംവിധാനത്തിന് തങ്ങളുടെ പൂര്‍ണ പിന്തുണയാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി 12.5 ബില്യന്‍ ഡോളറണ് തുര്‍ക്കി നീക്കിവെച്ചത്. 
മാനുഷികവും ഇസ്ലാമികവുമായ പ്രതിബന്ധതയാണ് അയല്‍ രാജ്യത്തെ സഹോദരന്‍മാരെ സഹായിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത്. 
എന്നാല്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഒന്നടങ്കം ചേര്‍ന്ന് ചെലവഴിച്ചത് 520 മില്യന്‍ ഡോളര്‍ മാത്രമാണ്. മനുഷ്യത്വപരമായ സമീപനങ്ങളില്‍ പാശ്ചാത്യന്‍ സമൂഹവും ഭരണകൂടങ്ങളും കുറ്റകരമായ കൃത്യവിലോപമാണ് നടത്തുന്നതെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു. ആറ് ലക്ഷത്തോളം സ്വന്തം ജനതയെ കൊന്ന് കൊലവിളി നടത്തുന്ന സിറിയന്‍ പ്രസിഡന്‍്റ് ബഷാറുല്‍ അസദിനെ പിന്തുണക്കാനോ അംഗീകരിക്കാനോ ഇസ്ലാമിക രാജ്യങ്ങള്‍ക്കാവില്ല. തുര്‍ക്കി പ്രസിഡന്‍്റ് വ്യക്തമാക്കി. 
ഈജിപ്ത് പ്രസിഡന്‍്റായിരുന്ന മുര്‍സിയുടെ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന സീസി പ്രസിഡന്‍്റിനെ തന്നെ അട്ടമറിച്ച് അധികാരത്തിലത്തെുന്നു. ജനാധിപത്യം അംഗീകരിക്കുന്ന ഒരു രാജ്യത്തിനും സീസിയെ അംഗീകരിക്കാന്‍ കഴിയില്ളെന്നും ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.