ദോഹ: ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റായി ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആല്‍ഥാനി തെരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി ആസ്ഥാനത്ത് ഇന്നലെ നടന്ന ജനറല്‍ അസംബ്ളിയാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. സെക്രട്ടറി ജനറല്‍ ഥാനി ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ കുവാരിയാണ്.
സ്പോര്‍ട്സ് ഫെഡറേഷന്‍ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേര് വിവരം:
ഖത്തര്‍ എയര്‍ സ്പോര്‍ട്സ് കമ്മിറ്റി- ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആല്‍ഥാനി, സ്പെഷ്യല്‍ നീഡ്സ് സ്പോര്‍ട്സ് കമ്മിറ്റി-ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ സൗദ്, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ്-ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ഥാനി, ഖത്തര്‍ ടെന്നീസ്, സ്ക്വാഷ് ഫെഡറേഷന്‍ പ്രസിഡന്‍റ്- നാസര്‍ ഗാനിം അല്‍ ഖുലൈഫി, ഹാന്‍ഡ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ്- അഹ്മദ് മുഹമ്മദ് അല്‍ ശാബി, തൈക്കോന്‍ഡോ ആന്‍റ് ജൂഡോ ഫെഡറേഷന് മേധാവി-ഖാലിദ് ബിന്‍ ഹമദ് അല്‍ അത്തിയ്യ, ഗോള്‍ഫ് അസോസിയേഷന്‍ മേധാവി-ഹസന്‍ നാസര്‍ അല്‍ നുഐമി, ഖത്തര്‍ സ്വിമ്മിംഗ് അസോസിയേഷന്‍- ഖലീല്‍ ഇബ്രാഹിം അല്‍ ജാബിര്‍, ഖത്തര്‍ ബൗളിംഗ് അസോസിയേഷന്‍ മേധാവി-അബ്ദുസ്സലാം അബ്ബാസ് ഹസന്‍, ഖത്തര്‍ ബോക്സിംഗ് ഫെഡറേഷന്‍ പ്രസിഡന്‍റ്-യൂസുഫ് അലി കാസിം, ചെസ് അസോസിയേഷന്‍ പ്രസിഡന്‍റ്-ഖലീഫ മുഹമ്മദ് അല്‍ ഹിത്മി, ജിംനാസ്ററിക്സ് ഫെഡേറഷന്‍ പ്രസിഡന്‍റ്-അലി അഹ്മദ് അല്‍ ഹിത്മി, വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ്-അലി ഗാനിം അല്‍ കുവാരി, റൂബി, ഹോക്കി ആന്‍ഡ് ക്രിക്കറ്റ് ഫെഡറേഷന്‍-യൂസുഫ് ജഹാം അല്‍ കുവൈരി, ഇക്വസ്ട്രിയന്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്-ഹമദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ അത്തിയ്യ,
ട്രിയാത്ലോണ്‍ ആന്‍ഡ് സൈക്കിളിംഗ് ഫെഡറേഷന്‍-ഡോ. മുഹമ്മദ് ജഹാം അല്‍ കുവാരി, വുമന്‍ സ്പോര്‍ട്സ് കമ്മിറ്റി-ലൗല ഹുസാന്‍ അല്‍ മര്‍റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.