ദോഹ: ‘2022 ലോകകപ്പ് ഫുട്ബാളിലെ സുരക്ഷ പാഠങ്ങൾ: അന്തർദേശീയ സമാധാന പരിപാലനത്തിനുള്ള ഉൾക്കാഴ്ചകളും പ്രയോഗങ്ങളും’ വിഷയത്തിൽ ഖത്തർ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ചീഫ്സ് ഓഫ് പൊലീസ് ഉച്ചകോടിക്ക് (UNCOPS 2024) അനുബന്ധിച്ചാണ് യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിൻ സൈഫ് ആൽഥാനിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് പരിപാടി സംഘടിപ്പിച്ചത്.
വിവിധ രാജ്യങ്ങളിലെ പൊലീസ് മേധാവികൾക്കായി ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ചതാണ് ഉച്ചകോടി. ഏറ്റവും മികച്ച രീതിയിൽ സുരക്ഷ പഴുതുകളില്ലാതെയും സന്ദർശകർക്ക് പ്രയാസം സൃഷ്ടിക്കാതെയും ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ കായികമേളകളിലൊന്ന് നടത്തിയ ഖത്തറിന്റെ അനുഭവപാഠങ്ങൾ ഇനി നടക്കാനിരിക്കുന്ന വലിയ പരിപാടികൾക്കും തീവ്രവാദ പ്രവർത്തനങ്ങളും തടയുന്നതിന് മുതൽക്കൂട്ടാണെന്ന് കായിക ലോകം നേരിടുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്ന സ്വതന്ത്ര സംഘടനയായ ഇന്റർനാഷനൽ സെന്റർ ഫോർ സ്പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കി. പാരീസ് ഒളിമ്പിക്സിനും യു.എസും കാനഡയും മെക്സികോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അടുത്ത ഫുട്ബാൾ ലോകകപ്പിനും ഖത്തറിന്റെ സുരക്ഷ പിന്തുണ തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.