ഹ​മ​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

5.27 കോ​ടി യാ​ത്രി​ക​ർ; ആ​ഗോ​ള ഹ​ബ്ബാ​യി ഹ​മ​ദ്

ദോ​ഹ: യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും ച​ര​ക്കു നീ​ക്ക​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ പു​തി​യ റെ​ക്കോ​ഡു​മാ​യി ഖ​ത്ത​റി​ന്റെ ക​വാ​ട​മാ​യ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. 2024ൽ ​ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി 5.27 കോ​ടി പേ​ർ യാ​ത്ര ചെ​യ്ത​താ​യി പു​തു​വ​ർ​ഷ​പ്പി​റ​വി​ക്കു പി​ന്നാ​ലെ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 15 ശ​ത​മാ​ന​മാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. യൂ​റോ​പ്പും അ​മേ​രി​ക്ക​യും ആ​ഫ്രി​ക്ക​യും ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി നേ​രി​ടു​ള്ള യാ​ത്രാ​സൗ​ക​ര്യ​മാ​യി മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​കാ​ശ​യാ​ത്ര ഹ​ബാ​യി ദോ​ഹ മാ​റി​യ​തി​ന്റെ സാ​ക്ഷ്യം കൂ​ടി​യാ​ണ് യാ​ത്ര​ക്കാ​രി​ലെ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച.

2.79 ല​ക്ഷം വി​മാ​ന​ങ്ങ​ളാ​ണ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ സ​ർ​വി​സ് ന​ട​ത്തി​യ​ത്. മു​ൻ​വ​ർ​ഷ​ത്തെ​ക്കാ​ൾ 10 ശ​ത​മാ​നം വ​രെ​യാ​ണ് വ​ർ​ധ​ന. 26 ല​ക്ഷം ട​ൺ ച​ര​ക്കു​ക​ളും 4.13 കോ​ടി യാ​ത്രാ ബാ​ഗും പോ​യ​വ​ർ​ഷ​ത്തി​ൽ വി​മാ​ന​ത്താ​വ​ളം കൈ​കാ​ര്യം ചെ​യ്തു. യ​ഥാ​ക്ര​മം 12 ശ​ത​മാ​നം, 10 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു​ള്ള വ​ർ​ധ​ന. എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ) എ​യ​ർ​പോ​ർ​ട്ട് ഇ​ൻ​ഡ​സ്ട്രി ക​ണ​ക്ടി​വി​റ്റി റി​പ്പോ​ർ​ട്ടി​ൽ മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ​ക്ഷ​ൻ സൗ​ക​ര്യ​മു​ള്ള വി​മാ​ന​ത്താ​വ​ള​മാ​യി ഹ​മ​ദി​നെ തി​ര​ഞ്ഞെ​ടു​ത്ത​താ​യി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​തി​മാ​സ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​​ടെ പോ​ക്കു​വ​ര​വി​ലും വ​ൻ​വ​ർ​ധ​ന​യാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം കു​റി​ച്ച​ത്. ഓ​രോ മാ​സ​വും 40 ല​ക്ഷം യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി വി​വി​ധ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു പോ​കു​ന്നു. ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​രി​ൽ വ​ലി​യൊ​രു പ​ങ്കും ദോ​ഹ വ​ഴി സ​ഞ്ച​രി​ക്കു​ന്നു​വെ​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക യാ​ത്ര​യി​ലും 16 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. ഖ​ത്ത​റി​ലേ​ക്ക് വ​ന്ന് പോ​കു​ന്ന​വ​രും വി​നോ​ദ സ​ഞ്ച​രി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് ഈ ​വ​ർ​ധ​ന. 1.20 കോ​ടി​യാ​ണ് പോ​യ​ന്റ് ടു ​പോ​യ​ന്റ് യാ​ത്ര​ക്കാ​ർ.

55 എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ൾ വ​ഴി ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 197 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സു​ക​ളു​ണ്ട്. ചൈ​ന സ​തേ​ൺ എ​യ​ർ​ലൈ​ൻ, ഷെ​ൻ​ഷെ​ൻ എ​യ​ർ​ലൈ​ൻ, ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ, ഗ​രു​ഡ ഇ​ന്തോ​നേ​ഷ്യ, ആ​കാ​ശ എ​യ​ർ എ​ന്നി​വ ക​ഴി​ഞ്ഞ വ​ർ​ഷം പു​തു​താ​യി ദോ​ഹ​യി​ൽ​നി​ന്നും സ​ർ​വി​സ് ആ​രം​ഭി​ച്ച​വ​യാ​ണ്. ഒ​സാ​ക, ഹാം​ബ​ർ​ഗ്, ലി​സ്ബ​ൺ, ടൊ​റ​ന്റോ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സും നേ​രി​ട്ട് സ​ർ​വി​സ് ആ​രം​ഭി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ​ന്ന റെ​ക്കോ​ഡ് ചൈ​ന​ക്കാ​ണ്. 87 ശ​ത​മാ​ന​മാ​ണ് ചൈ​ന​യി​ലേ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​രു​ടെ വ​ർ​ധ​ന. മ​റ്റു ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കാ​ര്യ​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ബ്രി​ട്ട​ൻ, ജ​ർ​മ​നി, സ്പെ​യി​ൻ, ഫ്രാ​ൻ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​നു​ഗ​ത​മാ​യ വ​ള​ർ​ച്ച​യു​ണ്ട്. ക​ണ​ക്ടി​വി​റ്റി, വാ​ണി​ജ്യം, വി​നോ​ദ സ​ഞ്ചാ​രം എ​ന്നി​വ​യി​ൽ ഖ​ത്ത​റി​നെ ആ​ഗോ​ള കേ​ന്ദ്ര​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​താ​ണ് റെ​ക്കോ​ഡ് കു​തി​പ്പ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം സി.​ഒ.​ഒ ഹ​മ​ദ് അ​ലി അ​ൽ ഖാ​തി​ർ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം, ഏ​റ്റ​വും മി​ക​ച്ച സേ​വ​നം, അ​ത്യാ​ധു​നി​ക​വും സു​ര​ക്ഷ മി​ക​വു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ട ഇ​ട​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ശൈ​ത്യ​കാ​ല സീ​സ​ണി​ന്റെ തു​ട​ക്ക​മാ​യ ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​​ൽ 2022 ലോ​ക​ക​പ്പ് കാ​ല​ത്തേ​ക്കാ​ൾ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഖ​ത്ത​റി​ന്റെ ആ​ഗോ​ള ക​വാ​ട​മാ​യി ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​ന്റെ പ​ത്താം വാ​ർ​ഷി​കം കൂ​ടി​യാ​യി​രു​ന്നു 2024. 

Tags:    
News Summary - Hamad International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.