ദോഹ: ഫിഫ ഖത്തര്‍ 2022 ലോകകപ്പ് സമാപിക്കുമ്പോള്‍ റിവേഴ്സ് ലോജിസ്റ്റിക്സ് വലിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ജി.ഡബ്ല്യു.സി (ഗൾഫ് വെയർഹൗസിങ് കമ്പനി) ഗ്രൂപ്പ് സി.ഇ.ഒ രഞ്ജീവ് മേനോന്. ഉപയോഗം കഴിഞ്ഞ ശേഷം ഇത്തരം സൗകര്യങ്ങളും മറ്റും പൊളിച്ചുമാറ്റി മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിനെയാണ് റിവേഴ്സ് ലോജിസ്റ്റിക്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
2022 ലോകകപ്പ് കഴിയുന്നതോടെ റാസ് ബു അബൂദ് സ്റ്റേഡിയം, 1,70,000 സീറ്റുകള്‍ തുടങ്ങിയവ വിദേശത്തേക്ക് കയറ്റി അയക്കും. ബിസിനസിനെ സംബന്ധിച്ചിടത്തോളം റിവേഴ്സ് ലോജിസ്റ്റിക്സിെൻറ ഫലപ്രദമായ ഉപയോഗം ചെലവ് കുറക്കുന്നതിനും വേഗത്തിലുള്ള സേവനം, നിയന്ത്രിത നഷ്ടം, ആസൂത്രിതമല്ലാത്ത ലാഭം എന്നിവയിലേക്കും നയിക്കും.വിതരണശൃംഖലയെ കുറിച്ചും ഉൽപന്ന ജീവിത ചക്രത്തെ കുറിച്ചും ചിന്തിക്കുന്ന രീതി മാറ്റുന്നതോടെ മാത്രമേ റിവേഴ്സ് ലോജിസ്റ്റിക്സ് നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
റിവേഴ്സ് ലോജിസ്റ്റിക്സ് തീരുമാനിച്ചു കഴിഞ്ഞാല്‍ ലോജിസ്റ്റിക്സ് പങ്കാളിത്തവും ചാനലുകളും വിലയിരുത്തുകയും ഉദ്ഭവസ്ഥാനം മുതല്‍ ഉപയോഗ പോയൻറ് വരെ പൂര്‍ണമായി സമന്വയിപ്പിച്ച സേവനം നടത്തുകയും ചെയ്യും. ചരക്ക് കൈമാറല്‍, ക്ലിയറന്‍സ്, സംഭരണം, വിതരണം, വേദിയിലെത്തുക, റിവേഴ്സ് ലോജിസ്റ്റിക്സ് എന്നിവ ഉള്‍പ്പെടെ സമ്പൂര്‍ണ ലോജിസ്റ്റിക്സ് പൂര്‍ത്തീകരണത്തിന് ജി.ഡബ്ല്യു.സിയില്‍ വലിയ നിക്ഷേപമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2022ൽ ഖത്തർ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഔദ്യോഗിക ലോജിസ്റ്റിക്സ് പങ്കാളിയാണ് ജി.ഡബ്ല്യു.സി. ഇതുമായി ബന്ധപ്പെട്ട കരാറിൽ രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ ഫെഡറേഷൻ ഫിഫയും ജി.ഡബ്ല്യു.സിയും ഒപ്പുവെച്ചിരുന്നു. കരാർ പ്രകാരം അടുത്ത ഫിഫ ലോകകപ്പ് ചാമ്പ്യൻഷിപ്പിെൻറ പ്രഥമ റീജ്യനൽ പങ്കാളിയും ലോജിസ്റ്റിക്സ് ദാതാക്കളുമായിരിക്കും ജി.ഡബ്ല്യു.സി.
ദോഹയിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഔദ്യോഗിക ലോജിസ്റ്റിക്സ് ദാതാക്കളായിരുന്നു ജി.ഡബ്ല്യു.സി. 2022 ലോകകപ്പിെൻറ ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ സേവനങ്ങൾ മികവുറ്റതാക്കാൻ കമ്പനിക്ക് ഈ പരിചയസമ്പത്ത് മുതൽക്കൂട്ടാകും.ഒരു ചാമ്പ്യൻഷിപ്പിെൻറ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ലോജിസ്റ്റിക്സ് മേഖല.മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള ലോജിസ്റ്റിക്സ് ഹബ്ബാണ് ജി.ഡബ്ല്യു.സി. മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററാണ് ജി.ഡബ്ല്യു.സിയുടെ ലോജിസ്റ്റിക്കൽ ഇൻഫ്രാസ്ട്രക്ചർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.