ദോഹ: 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനായി എത്തുന്ന എല്ലാവർക്കും കോവിഡ് വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്. ദോഹ ഫോറത്തിെൻറ പങ്കാളികളായ ഒബ്സർവർ റിസർച് ഫൗണ്ടേഷൻ നടത്തിയ ഈ വർഷത്തെ 'റെയ്സിന ചർച്ച'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കോൺഫറൻസിലൂടെയാണ് പരിപാടി നടത്തിയത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെയായിരുന്നു പരിപാടി. ഖത്തർ ലോകകപ്പിന് എത്തുന്ന എല്ലാവർക്കും വാക്സിൻ ഉറപ്പുവരുത്തും. ഇതിനായി വാക്സിൻ വിതരണക്കാരുമായി ഖത്തർ ചർച്ചകൾ നടത്തിവരുകയാണ്. ഇതുസംബന്ധിച്ച കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. ടൂർണമെൻറിൽ പെങ്കടുക്കുന്ന എല്ലാവർക്കും വാക്സിൻ നൽകുന്നത് എങ്ങനെ വിജയിപ്പിക്കാൻ കഴിയുമെന്നതിലാണ് ചർച്ച. പൂർണമായും കോവിഡ്മുക്തമായ ലോകകപ്പ് നടത്തുകയെന്നതാണ് ഖത്തർ ലക്ഷ്യമിടുന്നത്. അതിന് കഴിയുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളസമൂഹം നേരിടുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ബഹുമുഖ സമ്മേളനമാണ് 'റെയ്സിന ചർച്ച'.
വിമാനയാത്രകൾക്കും കായിക മേളകൾക്കുമടക്കം കോവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാകുകയാണ്. ഈയടുത്ത് ഖത്തറിൽ നടന്ന മോട്ടോ ജി.പി 2021 ലോക ബൈക്ക് റേസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർക്കും വാക്സിൻ ഉറപ്പാക്കിയിരുന്നു. ആദ്യ ഘട്ടത്തിലുള്ള രണ്ടു റേസിൽ പങ്കെടുക്കാനെത്തുന്നവർക്കും അനുബന്ധ ആളുകൾക്കും വാക്സിൻ നൽകിയിരുന്നു. മോട്ടോ ജി.പിയുമായി ബന്ധപ്പെട്ട എല്ലാ താരങ്ങളും അധികൃതരും അഞ്ചാഴ്ച വരെ ഖത്തറിൽ ഉണ്ടായിരുന്നു. ഇവർ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തുന്നവരാണ്. ഇതിനാൽ എല്ലാവർക്കും ഖത്തറിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു ചെയ്തത്. 2022 ലോകകപ്പ് സ് റ്റേഡിയങ്ങളിലേക്കടക്കം പ്രേവശനത്തിന് വാക്സിൻ നിർബന്ധമാക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.