സ്​പീക്ക്​ അപ്​ ഖത്തർ മലയാള വിഭാഗം പ്രസംഗ മത്സരം പ്രാഥമിക റൗണ്ടി‍െൻറ വിധി കർത്താക്കൾ 

ദോഹ: വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട്​ ശ്രദ്ധേയമായ 'ഗൾഫ്​ മാധ്യമം' സ്​പീക്ക്​ അപ്​ ഖത്തർ പ്രസംഗ മത്സരത്തി‍െൻറ ഫൈനൽ റൗണ്ടിലേക്ക്​ 24 പേർക്ക്​ യോഗ്യത.ഇംഗ്ലീഷ്​ - മലയാളം വിഭാഗങ്ങളിലായി ജൂനിയർ-സീനിയർ തലത്തിൽ നടന്ന ​പ്രാഥമിക റൗണ്ട്​ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയവരാണ്​ ജൂ​ൈല​ അവസാനം നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക്​ യോഗ്യത നേടിയത്​.


മത്സരത്തിന്​ ആദ്യഘട്ടത്തിൽ ലഭിച്ച 500ഓളം എൻട്രികളിൽനിന്ന്​ തിരഞ്ഞെടുത്ത 60 പേരാണ്​ പ്രാഥമിക റൗണ്ടിൽ മത്സരിച്ചത്​. ​വിഷയം നേരത്തെ നൽകിയും തത്സമയം നൽകിയ വിഷത്തി‍െൻറ അടിസ്​ഥാനത്തിലുമാണ്​ പ്രാഥമിക റൗണ്ട്​ മത്സരം നടന്നത്​. ആറുമുതൽ എട്ട്​ വരെ ക്ലാസുകളിലുള്ളവർ സ്​ട്രീം ഒന്ന്​ വിഭാഗത്തിലും ഒമ്പത്​ മുതൽ 12 വരെ ക്ലാസുകളിലുള്ളവർ സ്​ട്രീം രണ്ട്​ വിഭാഗത്തിലുമാണ് മത്സരിച്ചത്​. മലയാള വിഭാഗത്തിൽ മുഹമ്മദ്​ ശബീർ, നാസർ ആലുവ, അബ്​ദുൽ നാസർ വേളം എന്നിവർ വിധികർത്താക്കളായി.

ഫൈനൽ റൗണ്ടിലേക്ക്​ തിരഞ്ഞെടുക്ക​െപ്പട്ടവർ

ജൂനിയർ (ഇംഗ്ലീഷ്​): വൈഷവി രാഹുൽ ഷാ (പേൾ സ്​കൂൾ), അഫ്രീൻ മഖ്​സൂദ്​ (ബിർല പബ്ലിക്ക്​​ സ്​കൂൾ), ഫലഖുൽ താഹിറ (എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ), ഗൗരി പുമൽകുമാർ (ദോഹ മോഡേൺ ഇന്ത്യൻ സ്​കൂൾ), ശ്രീനന്ദ, സാന്ദ്ര ലിനീഷ്​ (ഇരുവരും ബിർല പബ്ലിക്ക്​​ സ്​കൂൾ).

ജൂനിയർ (മലയാളം): ആയിശ ഹന, ഡൈന എം. റെനിഷ്​, അന്നറ്റ്​ ഹന്ന ജെറ്റി (മൂവരും എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ), പാർവതി ജയ്​സുധീർ, സെഹ്റാൻ അബീബ്​, ഇശാൽ സൈന (മൂവരും ​ഡി.പി.എസ്​ മോഡേൺ ഇന്ത്യൻ സ്​കൂൾ).

സീനിയർ (ഇംഗ്ലീഷ്​): എ.എം. രക്ഷ (ബിർല പബ്ലിക്ക്​​ സ്​കൂൾ), സ്​നേഹ ടോം (ശാന്തിനികേതൻ ഇന്ത്യൻ സ്​കൂൾ), ജോൺപോൾ ലോറൻസ്​ (എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ), സ്​നേഹ മിശ്ര (ശാന്തിനികേതൻ ഇന്ത്യൻ സ്​കൂൾ), ദിയ നോബ്​ൾ (ഭവൻസ്​ പബ്ലിക്​ സ്​കൂൾ), അഷ്​കർ മുഹമ്മദ്​ (എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ).

സീനിയർ (മലയാളം): സ്​നേഹ ടോം (ശാന്തിനികേതൻ ഇന്ത്യൻ സ്​കൂൾ),ജോൺപോൾ ലോറൻസ്​, അഷ്​കർ മുഹമ്മദ്​ (ഇരുവരും എം.ഇ.എസ്​), തീർഥ അരവിന്ദ്​ (മോഡേൺ ഇന്ത്യൻ സ്​കൂൾ), ഷെസ ഫാത്തിമ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), സമീക്ഷ ജയചന്ദ്രൻ (മോഡേൺ ഇന്ത്യൻ സ്​കൂൾ).

'മലയാള ഭാഷയുടെ വളർച്ചക്കു നൽകുന്ന സംഭാവന കൂടിയാണ്​ ഇത്തരത്തിൽ 'ഗൾഫ്​ മാധ്യമം' സംഘടിപ്പിച്ച 'സ്​പീക്ക്​ അപ്​' പ്രസംഗ മത്സരം. പ്രവാസ മണ്ണിൽ പഠിക്കു​േമ്പാഴും മലയാളത്തെ മുറുകെപ്പിടിക്കാൻ കുട്ടികൾക്ക്​ പ്രോത്സാഹനം നൽകുന്നതാണ്​ ഇത്തമൊരു പരിപാടി. മലയാള വിഭാഗത്തിൽ പ​ങ്കെടുത്ത കുട്ടികൾ മികച്ച നിലവാരം പുലർത്തി. അവരുടെ വായനയും നിരീക്ഷണവുമെല്ലാം പ്രതീക്ഷ നൽകുന്നതാണ്. എല്ലാവർക്കും വിജയാശംസകൾ'

മുഹമ്മദ്​ ശബീർ (മലയാളം പ്രസംഗം ജഡ്​ജ്​​)

Tags:    
News Summary - 24 in the final round of 'Speak up Qatar'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.