'സ്പീക്ക് അപ് ഖത്തർ' ഫൈനൽ റൗണ്ടിൽ 24 പേർ
text_fieldsദോഹ: വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ 'ഗൾഫ് മാധ്യമം' സ്പീക്ക് അപ് ഖത്തർ പ്രസംഗ മത്സരത്തിെൻറ ഫൈനൽ റൗണ്ടിലേക്ക് 24 പേർക്ക് യോഗ്യത.ഇംഗ്ലീഷ് - മലയാളം വിഭാഗങ്ങളിലായി ജൂനിയർ-സീനിയർ തലത്തിൽ നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയവരാണ് ജൂൈല അവസാനം നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
മത്സരത്തിന് ആദ്യഘട്ടത്തിൽ ലഭിച്ച 500ഓളം എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത 60 പേരാണ് പ്രാഥമിക റൗണ്ടിൽ മത്സരിച്ചത്. വിഷയം നേരത്തെ നൽകിയും തത്സമയം നൽകിയ വിഷത്തിെൻറ അടിസ്ഥാനത്തിലുമാണ് പ്രാഥമിക റൗണ്ട് മത്സരം നടന്നത്. ആറുമുതൽ എട്ട് വരെ ക്ലാസുകളിലുള്ളവർ സ്ട്രീം ഒന്ന് വിഭാഗത്തിലും ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലുള്ളവർ സ്ട്രീം രണ്ട് വിഭാഗത്തിലുമാണ് മത്സരിച്ചത്. മലയാള വിഭാഗത്തിൽ മുഹമ്മദ് ശബീർ, നാസർ ആലുവ, അബ്ദുൽ നാസർ വേളം എന്നിവർ വിധികർത്താക്കളായി.
ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കെപ്പട്ടവർ
ജൂനിയർ (ഇംഗ്ലീഷ്): വൈഷവി രാഹുൽ ഷാ (പേൾ സ്കൂൾ), അഫ്രീൻ മഖ്സൂദ് (ബിർല പബ്ലിക്ക് സ്കൂൾ), ഫലഖുൽ താഹിറ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), ഗൗരി പുമൽകുമാർ (ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ), ശ്രീനന്ദ, സാന്ദ്ര ലിനീഷ് (ഇരുവരും ബിർല പബ്ലിക്ക് സ്കൂൾ).
ജൂനിയർ (മലയാളം): ആയിശ ഹന, ഡൈന എം. റെനിഷ്, അന്നറ്റ് ഹന്ന ജെറ്റി (മൂവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), പാർവതി ജയ്സുധീർ, സെഹ്റാൻ അബീബ്, ഇശാൽ സൈന (മൂവരും ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ).
സീനിയർ (ഇംഗ്ലീഷ്): എ.എം. രക്ഷ (ബിർല പബ്ലിക്ക് സ്കൂൾ), സ്നേഹ ടോം (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), ജോൺപോൾ ലോറൻസ് (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), സ്നേഹ മിശ്ര (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), ദിയ നോബ്ൾ (ഭവൻസ് പബ്ലിക് സ്കൂൾ), അഷ്കർ മുഹമ്മദ് (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ).
സീനിയർ (മലയാളം): സ്നേഹ ടോം (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ),ജോൺപോൾ ലോറൻസ്, അഷ്കർ മുഹമ്മദ് (ഇരുവരും എം.ഇ.എസ്), തീർഥ അരവിന്ദ് (മോഡേൺ ഇന്ത്യൻ സ്കൂൾ), ഷെസ ഫാത്തിമ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), സമീക്ഷ ജയചന്ദ്രൻ (മോഡേൺ ഇന്ത്യൻ സ്കൂൾ).
'മലയാള ഭാഷയുടെ വളർച്ചക്കു നൽകുന്ന സംഭാവന കൂടിയാണ് ഇത്തരത്തിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച 'സ്പീക്ക് അപ്' പ്രസംഗ മത്സരം. പ്രവാസ മണ്ണിൽ പഠിക്കുേമ്പാഴും മലയാളത്തെ മുറുകെപ്പിടിക്കാൻ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ഇത്തമൊരു പരിപാടി. മലയാള വിഭാഗത്തിൽ പങ്കെടുത്ത കുട്ടികൾ മികച്ച നിലവാരം പുലർത്തി. അവരുടെ വായനയും നിരീക്ഷണവുമെല്ലാം പ്രതീക്ഷ നൽകുന്നതാണ്. എല്ലാവർക്കും വിജയാശംസകൾ'
മുഹമ്മദ് ശബീർ (മലയാളം പ്രസംഗം ജഡ്ജ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.