സ്​കൂൾ കാര്യങ്ങൾക്ക്​ പ്രത്യേക സമിതി വരുന്നു

ദോഹ: രാജ്യത്ത് പുതിയ സ്​കൂളുകളുടെ ആവശ്യകത പരിശോധിക്കാനായി പുതിയ സമിതി രൂപവത്​കരിക്കുന്നു. ഇതിനായുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. സ്​കൂൾ പ്രിൻസിപ്പൽമാരെ തിരഞ്ഞെടുക്കുന്ന ചുമതലയും ഈ സമിതിക്കായിരിക്കും. രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം വികസിക്കുന്നത്​ കണക്കിലെടുത്താണ്​ തീരുമാനം.

അമീരി ദീവാനിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ്​ കരടിന്​ അംഗീകാരം നൽകിയിയത്​.സ്​കൂൾ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയും രൂപവത്​കരിക്കും. ഇതിനുള്ള കരട് നിയമത്തിനും അംഗീകാരം നൽകി.

സ്​കൂളുകൾക്കുള്ള മാർഗരേഖകളും നിയന്ത്രണങ്ങളും തയാറാക്കി സമർപ്പിക്കുക, സ്​കൂൾ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങൾ മുന്നോട്ട് വെക്കുക തുടങ്ങിയവയായിരിക്കും സമിതിയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ കരട് നിയമങ്ങൾക്കാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഖത്തർ വിദേശകാര്യ മന്ത്രാലയവും മോൾഡോവൻ വിദേശകാര്യ മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണപത്രത്തിനും മന്ത്രിസഭ അംഗീകാരം നൽകി.സുഡാൻ ഇടക്കാല സർക്കാറും സായുധ സേനയും തമ്മിൽ ഒപ്പുവെച്ച സുഡാൻ സമാധാന കരാറിനെ മന്ത്രിസഭ സ്വാഗതം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.