കെ.ബി.എഫ് സുഹൂർ സംഗമത്തിൽ ആദരവേറ്റുവാങ്ങിയ അപെക്സ് ബോഡി ഭാരവാഹികൾ അംബാസഡർ വിപുലിനൊപ്പം
ദോഹ: കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) സുഹൂർ സംഗമത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു. കമ്യൂണിറ്റി നേതാക്കൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഉൾപ്പെടെ 250ലധികം അംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ അൻവർ ഹുസൈൻ റമദാൻ സന്ദേശം നൽകി.
പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കേരള ബിസിനസ് ഫോറം അംഗങ്ങൾക്കായി ഒരുക്കുന്ന കെ.ബി.എഫ് എക്സ്പോ, ഗോപിനാഥ് മുതുകാടിനെ പങ്കെടുപ്പിച്ച് നടക്കുന്ന ‘മീറ്റ് ദ ലെജൻഡ്’ എന്നിവ ഉൾപ്പെടുന്ന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ അംബാസഡർ ശ്രീ വിപുൽ, കെ.ബി.എഫിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഇന്ത്യ-ഖത്തർ സഹകരണത്തിന്റെ വിവിധ മേഖലകളിലെ വളർച്ചയും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ ഇന്ത്യൻ എംബസി അപെക്സ് ബോഡിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.ബി.എഫ് അംഗങ്ങളെ ആദരിച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, പി.എൻ. ബാബുരാജൻ, ഡോ. അബ്ദുൽ സമദ്, അഷ്റഫ് ചിറക്കൽ, പ്രദീപ് പിള്ള, അബ്ദുൽ അസീം എന്നിവരെ ആദരിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിന്‍കർ, സി.വി റപ്പായി, അബ്ദുല്ല തെരുവത്, എം.പി. ഷാഫി, സഫാ മുഹമ്മദ് അഷ്റഫ്, ഉസ്മാൻ കല്ലൻ, അഷ്റഫ് കെ.പി, സന്തോഷ് ടി.വി എന്നിവർ പങ്കെടുത്തു. കെ.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഹംസ സഫർ, മുഹമ്മദ് അസ്ലം എന്നിവർ പരിപാടി ഏകോപിപ്പിച്ചു. ഹംസ സഫർ സ്വാഗതവും സോണി എബ്രഹാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.