നീതിന്യായ മന്ത്രാലയത്തിൻെറ വെബ്​സൈറ്റിലെ പ്രത്യേക സംവിധാനം അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി സഈദ്​ അബ്​ദുല്ല അൽ സുവൈദി ഉദ്​ഘാടനം ചെയ്യുന്നു

വിദേശികൾക്ക്​ വസ്​തുവകകൾ സ്വന്തമാക്കൽ: പ്ര​ത്യേക സംവിധാനമൊരുക്കി നീതിന്യായ മന്ത്രാലയം

ദോഹ: ഖത്തറിൽ വസ്​തുവകകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കായി നീതിന്യായ മന്ത്രാലയത്തിൻെറ വെബ്​സൈറ്റിൽ പ്രത്യേക ക്രമീകരണമൊരുക്കി. പ്രവാസികൾക്ക്​ വസ്​തുവകകളുടെ ഉടമസ്​ഥാവകാശം നിയന്ത്രിക്കുന്ന കമ്മിറ്റിയാണ്​ ഇത്​ ​തയാറാക്കിയത്​. നീതിന്യായമന്ത്രാലയത്തിൻെറ കീഴിലാണ്​ കമ്മിറ്റി പ്രവർത്തിക്കുന്നത്​. മന്ത്രിസഭയുടെ 2020ലെ 28ാം നമ്പർ നിയമഭേദഗതിക്ക്​ അനുസരിച്ചാണ്​ ഇത്​. നിബന്ധനകൾക്ക്​ വിധേയമായി പ്രവാസികൾക്ക്​ രാജ്യത്ത്​ റിയൽ എസ്​റ്റേറ്റ്​ വസ്​തുക്കൾ സ്വന്തമാക്കുകയും കൈവശം വെക്കുകയും ഇതിൽനിന്നുള്ള ലാഭം നേടുകയും ചെയ്യാമെന്നാണ്​ ഭേദഗതി നിർദേശിക്കുന്നത്​.

ഇത്​ സംബന്ധിച്ച്​ പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക്​ മറുപടി നൽകുകയും വിശദവിവരങ്ങൾ നൽകുകയും ചെയ്യുകയാണ്​ വെബ്​സൈറ്റിലെ പുതിയ സൗകര്യത്തിലൂടെ ലക്ഷ്യമിടുന്നത്​. www.moj.gov.qa എന്ന നീതിന്യായമന്ത്രാലയത്തിൻെറ വെബ്​സൈറ്റിൽ ഹോം പേജിലെ 'അഡ്​മിനിസ്​ട്രേറ്റിവ്​​ യൂനിറ്റ്​സ്​' എന്ന വിൻഡോവിൽ ക്ലിക്ക്​ ചെയ്​താൽ NonQatari ownership and use of real estate എന്ന വിഭാഗം കാണാം. ഇതിൽ പ്രവാസികൾക്ക്​ രാജ്യത്ത്​ സ്വത്തുവകകൾ സ്വന്തമാക്കാനുള്ള വിവിധ മാനദണ്ഡങ്ങളും നടപടികളും ഉണ്ട്​. രേഖകളടക്കം സമർപ്പിക്കാനുള്ള സൗകര്യവുമുണ്ട്​.

വെബ്​സൈറ്റിലെ പുതിയ ക്രമീകരണത്തിന്​ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി സഈദ്​ അബ്​ദുല്ല അൽ സുവൈദി തുടക്കംകുറിച്ചു. വിദേശികൾക്ക്​ രാജ്യത്ത്​ വസ്​തുവകകൾ സ്വന്തമാക്കാൻ കഴിയുന്ന സ്​ ഥലങ്ങളുടെ എണ്ണം കഴിഞ്ഞ ദിവസം വർധിപ്പിച്ച്​ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

റിയൽ എസ്​റ്റേറ്റ് മേഖലയിൽ വിദേശ ഉടമസ്​ഥാവകാശം നൽകുന്ന നിയമം 2018ലാണ് ഖത്തർ പാസാക്കിയത്. വിദേശികൾക്ക്​ സ്വത്തുക്കൾ സ്വന്തമാക്കാനുള്ള സ്​ഥലങ്ങളുടെ എണ്ണം മൂന്നിൽനിന്ന്​ ഒമ്പതാക്കിയാണ്​ ഉയർത്തിയത്​. കൂടാതെ വിദേശകമ്പനികൾക്ക് റിയൽ എസ്​റ്റേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള പ്രദേശങ്ങളുടെ എണ്ണം 16 ആക്കിയും ഉയർത്തിയിട്ടുണ്ട്​.

വെസ്​റ്റ് ബേ ഏരിയ (ലെഗ്തീഫിയ്യ), പേൾ ഖത്തർ, അൽ ഖോർ റിസോർട്ട്, ദഫ്ന (അഡ്മിൻ ഡിസ്​ട്രിക്ട് നമ്പർ 60), ദഫ്​ന (അഡ്​മിൻ ഡിസ്​ട്രിക്ട് നമ്പർ. 61), ഉനൈസ (അഡ്മിനിസ്​േട്രറ്റീവ് ഡിസ്​ട്രിക്ട്), ലുസൈൽ, അൽ ഖറൈജ്, ജബൽ തുഐലിബ് എന്നിവയാണ് വിദേശികളായ വ്യക്തികൾക്ക് വസ്​തുക്കൾ സ്വന്തമാക്കാനുള്ള പ്രദേശങ്ങൾ.

മുശൈരിബ്, ഫരീജ് അബ്​ദുൽ അസീസ്​, ദോഹ ജദീദ, ഓൾഡ് ഗാനിം, അൽ റിഫ്ഫ, ഓൾഡ് ഹിത്മി, അൽ സലത, ഫരീജ് ബിൻ മഹ്മൂദ് 22, ഫരീജ് ബിൻ മഹ്മൂദ് 23, റൗദത് അൽ ഖൈൽ, മൻസൂറ, ബിൻ ദിർഹം, നജ്മ, ഉം ഗുവൈലിന, അൽ ഖലൈഫാത്, അൽ സദ്ദ്, അൽ മിർഖാബ് അൽ ജദീദ്, ഫരീജ് അൽ നസ്​ർ, ദോഹ ഇൻറർനാഷനൽ എയർപോർട്ട് മേഖല എന്നിവയാണ് ഖത്തരികളല്ലാത്തവർക്ക് റിയൽ എസ്​റ്റേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്ന പ്രദേശങ്ങൾ.

ഖത്തരികൾക്ക് പുറമെ, ഖത്തർ ഇതര പൗരന്മാർ, താമസക്കാർ, റെസിഡൻസ്​ പെർമിറ്റ് ഇല്ലാത്തവർ എന്നിവർക്ക്​ മാളുകളിൽ ഷോപ്പുകളും റെസിഡൻഷ്യൽ കോംപ്ലക്സുകളിൽ യൂനിറ്റുകളും സ്വന്തമാക്കാനുമാകും. 2,00,000 യു.എസ്​ ഡോളറിന് തത്തുല്യമായ 7,30,000 റിയാലിൽ കുറയാത്ത വസ്​തുക്കളുടെ ഉടമസ്​ഥർക്ക് റെസിഡൻസി യൂനിറ്റ്​ നൽകാനും തീരുമാനമായിട്ടുണ്ട്​. ഉടമസ്​ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉടമസ്​ഥാവകാശ കാലയളവിലേക്കുള്ള റെസിഡൻഷ്യൽ യൂനിറ്റുകളായിരിക്കും നൽകുക.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.