ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘കാത്തുവെക്കാം സൗഹൃദതീരം’ എന്ന പ്രമേയത്തിൽ നവംബർ 17ന് നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി ‘ഐക്യകേരളത്തിന്റെ 67 വർഷങ്ങൾ: ചില ചരിത്രവർത്തമാനങ്ങൾ’ എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 7.30ന് ഐ.സി.സി അശോകഹാളിൽ വെച്ചാണ് പരിപാടി.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും സൗഹാർദ ചരിത്രവും ചർച്ച ചെയ്യുന്ന സെമിനാറിൽ ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ ഇ.എം. സുധീർ, ഹബീബ് റഹ്മാൻ കിഴിശ്ശേരി, കെ.എൻ. സുലൈമാൻ മദനി, ഫാ. ടി.എസ്. അലക്സാണ്ടർ, മുനീർ സലഫി, ഉമർ സ്വലാഹി, ജോൺ ഗിൽബർട്ട്, മുനീർ ഒ.കെ എന്നിവർ സംസാരിക്കും. ഷറഫ് പി. ഹമീദ്, എബ്രഹാം ജോസഫ് തുടങ്ങിയവർ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 70903990 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.