ദോഹ: സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിലാക്കുന്നത് മാത്രമല്ല, രേഖകൾ കൊണ്ടുനടക്കേണ്ട ആവശ്യവും ഒഴിവാക്കുന്ന സംവിധാനവമായി 'മെട്രാഷ്2' ആപ്ലിക്കേഷൻ മാറുന്നു. പ്രിൻറ് രൂപത്തിൽ കൈയിൽ കരുതേണ്ട പ്രധാനരേഖകളുടെ ഡിജിറ്റൽ കോപ്പികൾ സൂക്ഷിക്കാനായി 'മെട്രാഷ്' ആപ്പിൽ ഇ-വാലറ്റ് സൗകര്യമൊരുങ്ങുന്നതായി ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സർക്കാർ സേവനങ്ങൾ, സുരക്ഷാ പരിശോധനകൾ, ട്രാഫിക് പട്രോൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഇ -വാലറ്റ് ഉപയോഗിക്കാൻ കഴിയും. രാജ്യത്തെ സർക്കാർ സേവന മേഖലകൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്യുന്നതിെൻറ ഭാഗമായി പ്രവൃത്തികൾ തുടരുകയാണ്.
'ഖത്തർ ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഉടമസ്ഥാവകാശ രേഖകൾ എന്നീ ഔദ്യോഗിക രേഖകളെല്ലാം ഇ-വാലറ്റിൽ സൂക്ഷിച്ച് ഉപയോഗിക്കാം. വിവിധ സർക്കാർ സേവനങ്ങൾക്കായി ഓഫിസുകളിലെത്തുേമ്പാൾ ഇ-വാലറ്റിലെ ഡിജിറ്റൽ ഡോക്യുമെൻറ് ആധികാരിക രേഖയായി സമർപ്പിക്കാനുമാവും' -ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് മെട്രാഷ് രണ്ടിലെ ഇ-വാലറ്റ് രേഖകൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാമെന്ന് ഇൻഫർമേഷൻ സിസ്റ്റം അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഇബ്രാഹം അൽ ഹറമി അറിയിച്ചു.
പുതിയപദ്ധതി പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. സർക്കാർ സേവനങ്ങൾ ലളിതവും സുതാര്യവുമാക്കാനും ഇതു വഴിയൊരുക്കും.സുരക്ഷാ ഉദ്യോഗസ്ഥരും ട്രാഫിക് പട്രോളിലും ആവശ്യപ്പെട്ടാൽ മൊബൈൽ ആപ്പിൽ സൂക്ഷിച്ച രേഖകൾ കാണിച്ചാൽ മതിയവും. ഇതിെൻറ നടപടികൾ പൂർത്തിയാവുന്നതായും ബ്രിഗേഡിയർ ഇബ്രാഹം അൽ ഹറമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.