അമീർ നിർദേശിച്ചു, ഖത്തറിൽനിന്ന് തുർക്കിയയിലേക്ക് എയർ ബ്രിഡ്ജ് വിമാനങ്ങൾ

ദോഹ: ഭൂചലനത്തിൽ നിരവധി പേർ മരണപ്പെട്ട ദുരന്തത്തെ നേരിടാൻ തുർക്കിയയെ സഹായിക്കുന്നതിനായി, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശാനുസരണം ഖത്തർ, എയർ ബ്രിഡ്ജ് വിമാനങ്ങൾ അനുവദിച്ചു. രണ്ടു രാജ്യങ്ങൾക്കിടയിൽ ആളുകൾക്ക് സ്വതന്ത്രമായി നേരിട്ട് യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ് എയർബ്രിഡ്ജ്.

എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങൾക്കൊപ്പം തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രത്യേക സംവിധാനങ്ങളുള്ള ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ലഖ്‌വിയ) ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിന്റെ ഒരു ടീമും ഉണ്ടാകും. ഫീൽഡ് ഹോസ്പിറ്റൽ, റിലീഫ് എയ്ഡ്, ടെന്റുകൾ, ശീതകാല സാധനങ്ങൾ എന്നിവയും ഒപ്പമുണ്ടാകും.

Tags:    
News Summary - Amir directs launch of first air bridge flights from Qatar to Turkiye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.