ദോഹ: മതവിരുദ്ധമായ പരസ്യവാചകങ്ങൾ പ്രദർശിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തതായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിനു കീഴിൽ ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തത്.
പല കളിപ്പാട്ടങ്ങളിലും ഇസ്ലാമിക വിരുദ്ധവും പാരമ്പര്യത്തെയും അനുഷ്ഠാനങ്ങളെയും വിമർശിക്കുന്നതുമായ വാചകങ്ങൾ ശ്രദ്ധയിൽപെട്ടതിനാലാണ് നടപടി. 2008ലെ ഉപഭോക്തൃ നിയമങ്ങളെ ലംഘിക്കുന്നതായി കണ്ടെത്തി. ഉൽപന്നങ്ങളും സേവനങ്ങളും രാജ്യത്തെ മത-സാമൂഹിക മൂല്യങ്ങളെ ഹനിക്കുന്നതാവരുത് എന്ന് ഉപഭോക്തൃ നിയമം നിർദേശിക്കുന്നുണ്ട്. അതിെൻറ ലംഘനമാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത കളിപ്പാട്ടങ്ങളുടെ ചിത്രവും മന്ത്രാലയം പുറത്തുവിട്ടു. എന്നാൽ, ഏതെല്ലാം കളിപ്പാട്ടങ്ങളാണ് പിടിച്ചെടുത്തതെന്നും മറ്റും അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.