ദോഹ: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ അനക്സ് ഖത്തറിന്റെ ‘അനക്സ് ആരവം’ കായിക മത്സരങ്ങൾ സമാപിച്ചു. ആസ്പയർ അക്കാദമി ഇൻഡോർ ഹാളിൽ നടന്ന കായികമേളയിൽ കേരളത്തിലെ 11 എൻജിനീയറിങ് കോളജ് അലുമ്നികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ പോയന്റുമായി ടി.കെ.എം എൻജിനീയറിങ് കോളജ് അലുമ്നി ഓവറോൾ ജേതാക്കളായി. വെള്ളിയാഴ്ച ബിർള പബ്ലിക് സ്കൂളിൽ ഖത്തറിലെ ഇന്ത്യൻ സ്കളുകളിലെ വിദ്യാർഥികൾക്കായി പൊതുവിജ്ഞാന ക്വിസ്സും ശാസ്ത്രപ്രദർശന മത്സരവും ഉൾപ്പെടുത്തി നടക്കുന്ന ടെക്ഫെസ്റ്റോടെ അനക്സ് ആരവം 24 സമാപിക്കും. കേരളത്തിലെ പ്രശസ്ത ക്വിസ് മാസ്റ്റർ ആയ എ.ആർ. രഞ്ജിത്താണ് ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.