ഊർജം പാ​ഴാ​ക്കു​ന്ന​തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം

ദോ​ഹ: വെ​ള്ള​വും വൈ​ദ്യു​തി​യും പാ​ഴാ​ക്കു​ന്ന​തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്‌​ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ കോ​ർ​പ​റേ​ഷ​ൻ (ക​ഹ്‌​റ​മ). ഇ​തി​ന്റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ളി​ലെ ഊ​ർ​ജ്ജ മാ​നേ​ജ്മെ​ന്റ് മേ​ഖ​ല​യി​ലെ സാ​​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്കാ​യി ശി​ൽ​പ​ശാ​ല ന​ട​ത്തി. വെ​ള്ള​വും വൈ​ദ്യു​തി​യും പാ​ഴാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ലൂ​ടെ വി​ഭ​വ ന​ഷ്ട​വും കാ​ർ​ബ​ൺ വി​കി​ര​ണ​വും കു​റ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. പു​ന​രു​പ​യോ​ഗ ഊ​ർ​ജ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മു​ണ്ടാ​കും. ഖ​ത്ത​ർ ദേ​ശീ​യ ദ​ർ​ശ​നം 2030ലെ ​പ്ര​ധാ​ന ഊ​ന്ന​ലു​ക​ളി​ലൊ​ന്നാ​ണ് പ​രി​സ്ഥി​തി​ക്ക് ദോ​ഷം ചെ​യ്യു​ന്ന പാ​ര​മ്പ​ര്യ ഊ​ർ​ജ സ്രോ​ത​സ്സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ച്ച് ബ​ദ​ൽ ഊ​ർ​ജ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​ത്. 

Tags:    
News Summary - Awareness against wasting energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.