ദോഹ: മുൻ മുഖ്യന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി അൽ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
300ഓളം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ സൗജന്യ രക്തപരിശോധന, ഡോക്ടർ കൺസൾട്ടേഷൻ, ദന്ത പരിശോധന എന്നിവ ഉണ്ടായിരുന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. പ്രവാസികളിൽ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്രീതംകുമാർ ഫ്രാൻസിസ് ബോധവത്കരണം നടത്തി.
ഖത്തർ ഇൻകാസ് നേതാക്കളായ കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ, സിദ്ദീഖ് പുറായിൽ, ഹൈദർ ചുങ്കത്തറ, ഷാനവാസ് ഷെറാട്ടൺ, സി.വി. അബ്ബാസ്, ആരിഫ് പയന്തോങ്, ഐ.സി.എഫ് മാനേജിങ് കമ്മിറ്റി അംഗം റഊഫ് കൊണ്ടോട്ടി, ഇൻകാസ് കണ്ണൂർ പ്രസിഡന്റ് ഷമീർ മട്ടന്നൂർ, ജനറൽ സെക്രട്ടറി പിയാസ് മേച്ചേരി, നേതാക്കളായ സഞ്ജയ് രവീന്ദ്രൻ, സന്തോഷ്, സുനിൽകുമാർ, കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ആതിഖ്, ട്രഷറർ അജ്മൽ തേങ്ങലക്കണ്ടി, വനിതവിങ് ജില്ല പ്രസിഡന്റ് സ്നേഹ സരിൻ എന്നിവർ സംസാരിച്ചു.
ജില്ല കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, നിയോജകമണ്ഡലം ഭാരവാഹികൾ, വനിത വിങ് നേതാക്കൾ എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.