ദോഹ: റിയാദ മെഡിക്കൽ സെന്ററും ഖത്തറിലെ കലാ-കായിക സാംസ്കാരിക കൂട്ടായ്മയായ ഫൺ ഡേ ക്ലബും ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് റിയാദ മെഡിക്കൽ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറിലധികം രക്തദാതാക്കൾ പങ്കാളികളായി. ഐ.സി.സി വൈസ് പ്രസിഡന്റും ഫൺ ഡേ ക്ലബ് ചീഫ് പേട്രണുമായ സുബ്രഹ്മണ്യ ഹെബ്ബഗേലു ഉദ്ഘാടനം ചെയ്തു. റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ സംസാരിച്ചു. ‘ഇത്തരം ക്യാമ്പുകളുടെ ഭാഗമാകാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും, മാനവികതയോട് അനുകമ്പയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായ ക്യാമ്പുകളുടെ ഭാഗവാക്കാവുന്ന എല്ലാ രക്തദാതാക്കൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഇൻഷുറൻസ് ഹെഡ് അബ്ദുൾ റഊഫ് കൊണ്ടോട്ടി, ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ, മുൻ ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ്, ഫൺഡേ ക്ലബ് പ്രസിഡന്റ് മഞ്ജു മനോജ്, വൈസ് പ്രസിഡന്റ് സന്ദീപ് എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പിൽ പങ്കാളികളായ മുഴുവൻ പേർക്കും റിയാദ മെഡിക്കൽ സെന്ററിന്റെ ഡിസ്കൗണ്ട് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.