ദോഹ: സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സംഗമങ്ങൾ സാമൂഹിക സാമുദായിക പ്രവർത്തനങ്ങളെ നവീകരിക്കുന്നതിനും പ്രചോദനമാവണമെന്ന് മുസ്ലിം ലീഗ് പാലക്കാട് ജില്ല സെക്രട്ടറി എം.എസ്. നാസർ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പുരോഗതിക്കും മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനും സി.എച്ച് നൽകിയ സേവനങ്ങളെ കാലമെത്രയായാലും മായ്ക്കാൻ കഴിയാതെ അടയാളപ്പെട്ടുപോയെന്നും തലമുറകൾ അതിന്റെ ഫലങ്ങൾ അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനുസ്മരണ സംഗമം സംസ്ഥാന സെക്രട്ടറി വി.ടി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. മൻസൂർ മണ്ണാർക്കാട് അനുസ്മരണ ഗാനം ആലപിച്ചു. അബ്ദുൽ അലി മദനി മുഖ്യാതിഥിയായി. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ല സെക്രട്ടറി സിറാജുൽ മുനീർ പ്രമേയം അവതരിപ്പിച്ചു. ജില്ല കമ്മിറ്റി ഭാരവാഹികളായ മഖ്ബൂൽ തച്ചോത്ത്, അസർ പള്ളിപ്പുറം, ഷാജഹാൻ കരിമ്പനക്കൽ, പി.എസ്. നസീർ എന്നിവർ നേതൃത്വം നൽകി. ട്രഷറർ റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.