ദോഹ: ഏഷ്യൻ കപ്പിന് അനുഭാവം പ്രകടിപ്പിച്ച് ചാലിയാർ ദോഹ സംഘടിപ്പിച്ച മൂന്നാമത് ആസ്റ്റർ ചാലിയാർ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി ജേതാക്കളായി. ഫൈനലിൽ ക്യു.കെ.ജെ.കെ എഫ്.സി മേറ്റ്സ് ഖത്തറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് തോൽപിച്ചായിരുന്നു കിരീടം നേടിയത്. കളി മുഴുസമയവും2-2ന് സമനിലയിലായിരുന്നു.
ടൂർണമെന്റിലെ ഗോൾഡൻ ബൂട്ടിന് ഒരു ഹാട്രിക് ഉൾപ്പെടെ ഏഴ് ഗോളുകൾ നേടിയ ജോൺ ആന്റോ അർഹനായി. മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ ഖത്തർ ഫ്രൻഡ്സ് മമ്പാടിന്റെ മുഹമ്മദ് ഫാസിൽ സ്വന്തമാക്കി. ലൂസേഴ്സ് ഫൈനലിൽ നാമിസ് ഇന്റർനാഷനൽ ന്യൂട്ടൻ എഫ്.സി, ഖത്തർ ഫ്രൻഡ്സ് മമ്പാടിനെ 3-1 ന് പരാജയപ്പെടുത്തി. ചാമ്പ്യന്മാർക്കുള്ള 3023 ഖത്തർ റിയാലും ട്രോഫിയും അനീഷ് കുമാർ സിറ്റി എക്സ്ചേഞ്ച് ടീമിന് സമ്മാനിച്ചു. എവർ റോളിങ് ട്രോഫി ചാലിയാർ കപ്പ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ്, ജനറൽ കൺവീനർ സി.ടി. സിദ്ദീഖ് ചെറുവാടി, ജാബിർ ബേപ്പൂര്‍ എന്നിവർ ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്സപ്പിനുള്ള പ്രൈസ് മണിയും ട്രോഫിയും സാബിഖുസ്സലാം എടവണ്ണ, അബ്ദുൽ അസീസ് ചെറുവണ്ണൂർ, സുമിത് ബാത്ര എന്നിവർ ചേർന്ന് സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാർക്കുള്ള നാമിസ് ഇന്റർനാഷനൽ ന്യൂട്ടൻ എഫ്.സിക്കുള്ള പ്രൈസ് മണിയും, ട്രോഫിയും രതീഷ് കക്കോവ്, രഘുനാഥ് ഫറോക്, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ബോബൻ വർക്കി എന്നിവർ സമ്മാനിച്ചു. ഫൈനലിന് മുന്നോടിയായി നടന്ന ഉദ്ഘാടന ചടങ്ങ് ക്യു.എഫ്.എ പ്രതിനിധി മുഹമ്മദ് അൽ ഉബൈദി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ നാസർ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ആസ്റ്റർ ഹെൽത്ത് കെയർ ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സജിത്ത് പിള്ള, മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി എം.ഡി ഷൗക്കത്തലി ടി.എ.ജെ, അബ്ദുൽ അസീസ് എടച്ചേരി, ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, രക്ഷാധികാരി സിദ്ദീഖ് വാഴക്കാട്, ആർ.ജെ. അഷ്ടമി, അച്ചു, ഷാഫി വേങ്ങര, കെ.പി.എ.ക്യു പ്രസിഡന്റ് അബ്ദു റഹീം, ബഷീർ തൂവാരിക്കൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. മുഹമ്മദ് ലയിസ് കുനിയിൽ, ഡോക്ടർ ഷഫീഖ് താപ്പി മമ്പാട്, ഫൈറോസ് നിലമ്പൂർ, മുഹ്സിന സമീൽ, അബ്ദുൽ റഹൂഫ് കൊണ്ടോട്ടി, മുസ്തഫ ഏലത്തൂർ എന്നിവർ കളിക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.