ദോഹ: ഖത്തറിലെ മലയാളി കായിക പ്രേമികളെയെല്ലാം ഒരുകുടക്കീഴിൽ അണിനിരത്തി എക്സ്പാറ്റ്സ് സ്പോർടീവ് സംഘടിപ്പിക്കുന്ന കമ്യൂണിറ്റി സ്പോർട്സിന് വെള്ളിയാഴ്ച രാവിലെ ഏഴിന് തുടക്കം. കായിക യുവജന മന്ത്രാലയത്തിെൻറ അംഗീകാരത്തോടെ യൂനിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആൻഡ് ടെക്നോളജി ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക. ട്രാക്ക്, ഫീൽഡ് ഇനങ്ങളിലായി വിവിധ മത്സരങ്ങളിൽ കേരളത്തിലെ ജില്ലതല ടീമുകള്‍ ഏറ്റുമുട്ടും.മീറ്റിെൻറ ഭാഗമായി ഉച്ചക്കു ശേഷം ജില്ലകളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ടീം പരേഡും അരങ്ങേറും. ഒപ്പന, കോൽക്കളി, ആയോധന കലകൾ, നിശ്ചല ദൃശ്യങ്ങൾ, ഖത്തറിെൻറയും ഇന്ത്യയുടെയും കായിക രംഗത്തെ നേട്ടങ്ങൾ, കേരളത്തിലെ തനത് കലാരൂപങ്ങൾ എന്നിവ പരേഡിൽ അണിനിരക്കും. ഖത്തർ കായിക മന്ത്രാലയം , ക്യു.എസ്.എഫ്.എ പ്രതിനിധികൾ, ഇന്ത്യൻ അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ സംഘടന നേതാക്കൾ എന്നിവർ അതിഥികളാവും. രാത്രി എട്ടോടെ മീറ്റ് സമാപിക്കും. ജേതാക്കൾക്കുള്ള മെഡലും ട്രോഫിയും സമാപന പരിപാടിയിൽ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.