ദോഹ: അഫ്ഗാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാനും അഭയാർഥികൾക്ക് ഇടം ഒരുക്കാനും വിദേശ പൗരന്മാരുടെ സുരക്ഷിത ഒഴിപ്പിക്കലിന് വഴിയൊരുക്കാനും ഖത്തർ നടത്തുന്ന ഇടപെടലിന് രാജ്യാന്തര സമൂഹത്തിൻെറ അഭിനന്ദനം.
അഫ്ഗാനിൽ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ ഖത്തറിനെ ഐക്യരാഷ്ട്രസഭ റെഫ്യൂജി വിഭാഗം മേധാവി ഫിലിപോ ഗ്രാന്‍ഡി ഫോണിലും ട്വിറ്ററിലും അഭിനന്ദിച്ചു. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുമ്പോഴും അഭയാര്‍ഥി പ്രശ്‌നങ്ങള്‍ അവഗണിക്കാന്‍ ഖത്തര്‍ മുതിര്‍ന്നില്ല.
മികച്ച മധ്യസ്ഥരെന്ന നിലയില്‍ അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുകയും നിര്‍ധനരായ അഭയാര്‍ഥികളെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ അഭയം നൽകാൻ വഴിയൊരുക്കുകയും ചെയ്തതിനെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ ഗ്രാന്‍ഡി അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ ഫോണിൽ വിളിച്ചും അദ്ദേഹം നന്ദി അറിയിച്ചു. അഫ്ഗാനിലെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസും ഖത്തർ വിദേശകാര്യ മന്ത്രിയെ വിളിച്ച് സംസാരിച്ചു. അഫ്ഗാനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്ത ബ്ലിങ്കൻ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി പറഞ്ഞു. അഫ്ഗാനിൽ പൗരന്മാർക്ക് സുരക്ഷയും സ്വസ്ഥതയും ഉറപ്പാക്കണമെന്നും സമാധാനപരമായ ഭരണകൈമാറ്റമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോനേഷ്യ വിദേശകാര്യ മന്ത്രി റെേൻറാ ലെസ്റ്റാറി പ്രിയാൻസറി, ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രി ചുങ് ഇയു യോങ് എന്നിവരും ഖത്തർ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സ്ഥിതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.