നവോത്സവ് കോഴിക്കോട് ജില്ലാ പരിപാടികൾക്ക് ഇന്ന് തുടക്കം

ദോഹ: കെ.എം.സി.സി ഖത്തർ നവോത്സവിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന മണ്ഡലം തല മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ക്രിക്കറ്റ്, ഫുട്ബോൾ, ചെസ്സ്, കേരംസ്‌, അത്‍ലറ്റിക്സ് ഉൾപ്പെടെ കായിക മത്സരങ്ങളും ദഫ്, കോൽക്കളി, മുട്ടിപ്പാട്, വട്ടപ്പാട്ട് ഗ്രുപ്പ് കലാ മത്സരങ്ങളും, പ്രസംഗം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കവിത പാരായണം , രചനാ മത്സരങ്ങൾ തുടങ്ങി വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

ദോഹയിലെ വിവിധ വേദികളിലായി നടക്കുന്ന കലാകായിക മേളയുടെ സമാപനം നാട്ടിലെ നേതാക്കളുടെയും ഖത്തറിലെ കലാകാരന്മാരുടെയും സാന്നിധ്യത്തിൽ ജനുവരി 17ന് പൊതു സമ്മേളനത്തോടെ സമാപിക്കും.

Tags:    
News Summary - Navotsav Kozhikode district programs started today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.