എം.ടിയുടെ ഓർമയിൽ പ്രവാസലോകവും

ദോ​ഹ: മ​ല​യാ​ള​ത്തി​ന്റെ ഇ​തി​ഹാ​സ സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​വു​മാ​യി പ്ര​വാ​സ ലോ​ക​വും. പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​ൻ സ​മ്മാ​നി​ച്ച അ​തു​ല്യ​മാ​യ കൃ​തി​ക​ളി​ലൂ​ടെ​യും ശ​ക്ത​വും സു​ദൃ​ഢ​വും മ​നോ​ഹ​ര​വു​മാ​യ തി​ര​ക്ക​ഥ​ക​ളി​ലൂ​ടെ സ​മ്പ​ന്ന​മാ​ക്കി​യ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ​യും ഓ​ർ​മ​ക​ൾ സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും പ​ങ്കു​വെ​ച്ചും പ്ര​വാ​സി ആ​രാ​ധ​ക​ർ അ​നു​ശോ​ച​നം പ​ങ്കു​വെ​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും അ​നു​ശോ​ചി​ച്ചു.

മാ​ന​വ​പ​ക്ഷ​ത്തു നി​ന്ന് ശ​ബ്ദി​ച്ച സാ​ഹി​ത്യ​കാ​ര​ൻ -സം​സ്കൃ​തി ഖ​ത്ത​ർ

ദോ​ഹ: മാ​ന​വ​പ​ക്ഷ​ത്തു​നി​ന്ന് അ​നീ​തി​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ത​ന്റെ സൃ​ഷ്ടി​ക​ളി​ലൂ​ടെ വി​ര​ൽ​ചൂ​ണ്ടി​യ സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്നു എം. ​ടി​യെ​ന്ന് സം​സ്കൃ​തി ഖ​ത്ത​ർ അ​നു​സ്മ​രി​ച്ചു.

സം​സ്കൃ​തി ഖ​ത്ത​ർ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഇ.​എം സു​ധീ​ർ സം​സാ​രി​ക്കു​ന്നു.

മ​ല​യാ​ള സാ​ഹി​ത്യ​ത്തെ വി​ശ്വ​സാ​ഹി​ത്യ​ത്തി​ന്റെ നെ​റു​ക​യി​ലെ​ത്തി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ. ചെ​റു​ക​ഥാ​കൃ​ത്ത്, നോ​വ​ലി​സ്റ്റ്, തി​ര​ക്ക​ഥാ​കൃ​ത്ത്, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ, പ​ത്രാ​ധി​പ​ർ, സാം​സ്കാ​രി​ക നാ​യ​ക​ൻ എ​ന്നി​ങ്ങ​നെ എ​ഴു​ത്തി​ന്റെ​യും ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും വി​ല​പ്പെ​ട്ട​താ​ണെ​ന്ന് അ​നു​സ്മ​രി​ച്ചു. ദോ​ഹ സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്റ് മാ​സ്റ്റ​റോ ഹാ​ളി​ൽ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ അ​നു​സ്മ​ര​ണം ച​ട​ങ്ങി​ൽ കേ​ര​ള ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ ഇ.​എം. സു​ധീ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്കൃ​തി പ്ര​സി​ഡ​ന്റ് സാ​ബി​ത് സാ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​ക്കു​ളം, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഷ്ട​മാ​യ​ത് മ​ല​യാ​ള​ത്തി​ന്റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​രം -ഖി​യാ​ഫ്

ദോ​ഹ: മ​ല​യാ​ള സാ​ഹി​ത്യ കു​ല​പ​തി എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം (ഖി​യാ​ഫ്) എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. നോ​വ​ലി​സ്റ്റ്, ക​ഥാ​കൃ​ത്ത് , തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ, അ​ധ്യാ​പ​ക​ൻ തു​ട​ങ്ങി കൈ​വെ​ച്ച എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്വ​ന്ത​മാ​യി വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച, മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യി​രു​ന്ന അ​തി​കാ​യ​നെ​യാ​ണ് എം.​ടി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ഖി​യാ​ഫ് പ​റ​ഞ്ഞു.

എം.​ടി​യു​ടെ ല​ളി​ത​മാ​യ ഭാ​ഷ​യും ഏ​തു മ​ല​യാ​ളി​ക്കും പ​രി​ചി​ത​മാ​യ ക​ഥാ പ​രി​സ​ര​വും ക​ഥാ​പാ​ത്ര​ങ്ങ​ളും ഒ​ക്കെ​യാ​യി​രി​ക്കാം മ​ല​യാ​ളി​ക​ള്‍ക്ക് അ​ദ്ദേ​ഹം ഇ​ത്ര​മേ​ൽ പ്രി​യ​പ്പെ​ട്ട​വ​നാ​കാ​ന്‍ കാ​ര​ണം. വാ​യി​ച്ച ക​ഥ​ക​ളി​ലെ നൊ​മ്പ​ര​ങ്ങ​ള്‍ വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ക​ർ​ന്ന് അ​ത് അ​വ​രു​ടെ കൂ​ടെ നൊ​മ്പ​ര​മാ​യി മാ​റു​മ്പോ​ൾ ആ ​ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥാ​കാ​ര​നും വാ​യ​ന​ക്കാ​ര​ന്റെ മ​ന​സ്സി​ല്‍ വാ​ടാ​മ​ല​രാ​യി എ​ന്നെ​ന്നും നി​ല നി​ല്‍ക്കു​ന്നു . ഇ​രു​ട്ടി​ന്റെ ആ​ത്മാ​വി​ലെ വേ​ലാ​യു​ധ​ൻ, മ​ഞ്ഞി​ലെ വി​മ​ല, തോ​ണി​ക്കാ​ര​ന്‍ ബു​ദ്ധു, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലെ ജാ​ന​മ്മ, നാ​ലു​കെ​ട്ടി​ലെ അ​പ്പു​ണ്ണി കാ​ല​ത്തി​ലെ സേ​തു, അ​സു​ര​വി​ത്തി​ലെ ഗോ​വി​ന്ദ​ൻ കു​ട്ടി, കു​ട്ട്യേ​ട​ത്തി ര​ണ്ടാ​മൂ​ഴ​ത്തി​ലെ ഭീ​മ​ൻ, അ​ങ്ങി​നെ ഒ​രു​പാ​ടൊ​രു​പാ​ട് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ര​ണ​മി​ല്ലാ​ത്ത​വ​നാ​യി ഇ​നി​യും എം.​ടി ന​മു​ക്കൊ​പ്പ​മു​ണ്ടാ​വും. ഖി​യാ​ഫ് പ്ര​സി​ഡ​ൻ​റ് ഡോ. ​കെ.​സി. സാ​ബു, ജ​ന​റ​ൽ സെ​ക​ട്ട​റി ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ, ട്ര​ഷ​റ​ർ അ​ൻ​സാ​ർ അ​രി​ബ്ര, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ഷ്റ​ഫ് മ​ടി​യാ​രി, ശ്രീ​ക​ല ജി​ന​ൻ തു​ട​ങ്ങി​യ​വ​രും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - homage to MT Vasudevan Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.