കോവിഡ്​: 232 പുതിയ രോഗികൾ, 219 രോഗമുക്തർ

ദോഹ: ഖത്തറിൽ ചൊവ്വാഴ്​ച 232 പേർക്കുകൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 219 പേർക്ക്​ രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2986 ആണ്​. 5,99,447 പേർക്കാണ്​ ആകെ പരിശോധന നടത്തിയത്​. 1,17,498 പേർക്കാണ്​ ആകെ ​ൈവറസ്​ ബാധ സ്ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. ചൊവ്വാഴ്​ച 5232 പേർക്കാണ്​ പരിശോധന നടത്തിയത്​. ഇതുവരെ 1,14,318 പേർക്കാണ്​ ആകെ രോഗമുക്തിയുണ്ടായത്​. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ മരണം 194 ആണ്​. ചികിത്സയിലുള്ളത്​ 425 പേരാണ്​. തീവ്രപരിചരണ വിഭാഗത്തിൽ ആകെ 68 പേർ. 

നിയമലംഘനം: മൂന്നു റസ്​റ്റാറൻറുകൾ പൂട്ടിച്ചു

ദോഹ: ദോഹ മുനിസിപ്പാലിറ്റിക്ക് പരിധിയിലെ റസ്​റ്റാറൻറുകളിൽ ഹെൽത്ത് കൺട്രോൾ വകുപ്പ് പരിശോധന കർശനമാക്കി.വിവിധ സമയങ്ങളിലായി 113 പരിശോധനകൾ പൂർത്തിയാക്കിയപ്പോൾ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് റസ്​റ്റാറൻറുകൾ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.മൂന്നു ദിവസം മുതൽ 30 ദിവസത്തേക്കു വരെയാണ് റസ്​റ്റാറൻറുകൾ അടച്ചുപൂട്ടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.