കോ​വി​ഡ്​: 950 പേ​ർ​ക്ക്​ കൂ​ടി രോഗം​ സ്​​ഥി​രീ​ക​രി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ കൂ​ടി വെ​ള്ളി​യാ​ഴ്​​ച മ​രി​ച്ചു. 48, 68 വ​യ​സ്സു​കാ​രാ​ണ്​ ഇ​ന്ന​ലെ മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 324 ആ​യി. 950 പേ​ർ​ക്ക്​ കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. സ​മ്പ​ർ​ക്കം മൂ​ലം രോ​ഗ​ബാ​ധ ഏ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്. ഇ​ന്ന​ലെ 814 പേ​ർ​ക്കാ​ണ്​​ സ​മ്പ​ർ​ക്കം മൂ​ലം രോ​ഗം ഉ​ണ്ടാ​യ​ത്.

പു​തി​യ​രോ​ഗി​ക​ളി​ൽ 136 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 533 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​വു​ക​യും ചെ​യ്​​തു. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 19242 ആ​ണ്. ഇ​ന്ന​ലെ 11349 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 1792416 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 188100 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉ​ൾ​െ​പ്പ​ടെ​യാ​ണി​ത്. ആ​കെ 168534 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യ​ത്. 1697 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 433 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.