കോവിഡ്​: പുതിയ രോഗികൾ 249

ദോഹ: ഖത്തറിൽ ഇന്നലെ 249 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 38 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്​. 266 പേരാണ്​ രോഗമുക്തി നേടിയത്​. നിലവിലുള്ള ആകെ രോഗികൾ 2707 ആണ്​. ഇന്നലെ 12,064 പേരെയാണ്​ പരിശോധിച്ചത്​. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ മരണം 232 ആണ്​. ഇതുവരെ 10,01,488 പേരെ പരിശോധിച്ചപ്പോൾ 1,33,619 പേർക്കാണ്​ ആകെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. 1,30,680 പേർക്കാണ്​ ആകെ രോഗം ഭേദമായത്​. 304 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 40 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.