ഐക്യരാഷ്​ട്രസഭ ജനീവ ഓഫിസിലെ ഖത്തർ സ്​ഥിരം പ്രതിനിധി അംബാസഡർ അലി ഖൽഫാൻ അൽ മൻസൂരി

കോവിഡ്: ന്യൂനപക്ഷവിരുദ്ധ വംശീയാക്രമണത്തിൽ ഐക്യരാഷ്​ട്രസഭയിൽ ആശങ്കയറിയിച്ച് ഖത്തർ

ദോഹ: കോവിഡ്–19 വ്യാപനത്തിനിടയിലും ചില രാജ്യങ്ങളിൽ മത, വംശ ന്യൂനപക്ഷങ്ങൾക്കെതിരെയുണ്ടാകുന്ന വംശീയ, വിവേചന അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്​ട്രസഭ ജനീവ ഓഫിസിലെ ഖത്തർ സ്​ഥിരം പ്രതിനിധി അംബാസഡർ അലി ഖൽഫാൻ അൽ മൻസൂരി. വംശീയാതിക്രമങ്ങൾക്കെതിരെ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾക്കിടയിൽ സമത്വമുണ്ടാക്കണമെന്നും ഖത്തർ പ്രതിനിധി ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങൾക്കെതിരായ വംശീയ, അസഹിഷ്ണുത, വിവേചന അതിക്രമങ്ങളെയും നടപടികളെയും വിമർശിക്കുന്ന മനുഷ്യാവകാശ സമിതിയുടെ 45ാം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി വംശീയാതിക്രമങ്ങൾ തുടരുന്നു. ഖത്തറിനെതിരായ ഉപരോധവും ഉപരോധത്തെ തുടർന്ന് ഖത്തരി പൗരന്മാർക്കെതിരായ വംശീയാതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും അദ്ദേഹം അടിവരയിട്ട് സൂചിപ്പിച്ചു. ഉപരോധം നാലാം വർഷത്തിലേക്ക് കടന്നു. സമകാലിക ചരിത്രത്തിൽ മുമ്പില്ലാത്ത വിധത്തിലാണ് ഖത്തരികളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള വംശീയ വിവേചനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.