ദോഹ: രാജ്യത്ത് പുറത്തിറങ്ങണമെങ്കിൽ നിലവിൽ മൊൈബലിൽ ഇഹ്തിറാസ് ആപ് നിർബന്ധമാണ്. ഏത് സ്ഥാപനത്തിലും പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് നിർബന്ധവുമാണ്. ഈ അവസ്ഥ തന്നെയാണ് കോവിഡ് വാക്സിെൻറ കാര്യത്തിലും ഉണ്ടാവാൻ സാധ്യതയെന്നാണ് സൂചനകൾ. യാത്ര അടക്കമുള്ള പലവിധ ആശ്യങ്ങൾക്കും കോവിഡ് വാക്സിൻ നിർബന്ധമാകുന്ന സാഹചര്യം വരാൻ ഏെറ സാധ്യതയുണ്ട്. വിമാനയാത്രക്ക് വാക്സിൻ നിർബന്ധമാകുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽബാകിർ നേരത്തേ അറിയിച്ചിരുന്നു. വിമാനക്കമ്പനികളുെട ആഗോള കൂട്ടായ്മ ഇത്തരത്തിലുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിനും വാക്സിൻ നിർബന്ധമായേക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ ഇഹ്തിറാസ് ആപ്പിലും ഇത്തരം വിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ഇഹ്തിറാസ് ബാർകോഡിെൻറ ചുറ്റും സ്വർണനിറം തെളിയുന്നുണ്ട്. ബാർകോഡിന് താഴെ 'COVID 19 VACCINATED' എന്ന സ്റ്റാമ്പിങ്ങും വരുന്നുണ്ട്. ഇഹ്തിറാസിൽ ഈ വിവരങ്ങൾ കൂടിയുള്ളവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് കൂടുതൽ എളുപ്പമാകും. അടുത്ത ഘട്ടത്തിൽ 'COVID19 VACCINATED' എന്ന സ്റ്റാമ്പിങ് ഉള്ളയാളുകൾക്ക് മാത്രം പ്രവേശനം അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. തുടർന്ന് ഇത്തരക്കാർക്ക് മാത്രം പുറത്തിറങ്ങാനാവുന്ന അവസ്ഥയും വരും. കോവിഡ് വാക്സിൻ ഭൂരിപക്ഷം ആളുകളും സ്വീകരിച്ചുകഴിഞ്ഞാൽ മാത്രമായിരിക്കും ഇത്തരത്തിലുള്ള പുതിയ ക്രമീകരണങ്ങൾ വരുക.
ഖത്തറിൽ നിന്ന് കോവിഡ്–19 വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തുപോയി മൂന്നുമാസത്തിനുള്ളിൽ തിരിച്ചെത്തുമ്പോൾ ക്വാറൻറീൻ ആവശ്യമില്ലെന്ന ഇളവ് കഴിഞ്ഞ ദിവസം മുതൽ നിലവിൽവന്നിട്ടുണ്ട്. ഖത്തറിൽനിന്ന് മാത്രം വാക്സിനെടുത്തവർക്കാണ് നിലവിൽ ഈ ആനുകൂല്യം ലഭ്യമാവുക. വാക്സിൻ സ്വീകരിച്ചവർ കോവിഡ് പോസിറ്റിവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല. വാക്സിൻ സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരാൻ സാധ്യത വന്നതോടെ കൂടുതൽപേർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരുന്നുണ്ട്. ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നവരടക്കമുള്ളവർ വാക്സിനെടുക്കേണ്ടിവരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിട്ടുണ്ട്.
60 വയസ്സിന് മുകളിലുള്ളവർ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഖത്തർ നാഷനൽ ലൈബ്രറിയിൽ സന്ദർശനം അനുവദിക്കുന്നുണ്ട്. നിലവിൽ മുൻകൂർ അനുമതി വാങ്ങിയ 13 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്കാണ് പ്രവേശനാനുമതി. എന്നാൽ, കോവിഡ് വാക്സിെൻറ രണ്ടാമത് ഡോസും സ്വീകരിച്ചുകഴിഞ്ഞ് ഒരാഴ്ചയെങ്കിലും പിന്നിട്ട 60 വയസ്സിന് മുകളിലുള്ളവർക്ക് ലൈബ്രറിയിൽ പ്രവേശനം അനുവദിക്കാനാണ് തീരുമാനം. വാക്സിൻ സ്വീകരിച്ചവർക്ക് ഇത്തരത്തിൽ കൂടുതൽ ഇളവുകൾ വരാൻ സാധ്യത ഏറെയാണ്. ഇതോടെ കൂടുതൽ ആളുകൾ വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്ത് സന്നദ്ധരായി കാത്തിരിക്കുകയാണ്. എല്ലാ ഗൾഫ്രാജ്യങ്ങളും കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തുന്നുണ്ട്. എല്ലാ രാജ്യങ്ങളിലേക്കുമുള്ള പ്രവേശനത്തിനും വാക്സിൻ നിർബന്ധമാകാനും സാധ്യത ഏറെയാണ്.
എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകാനായി വിപുലസൗകര്യങ്ങളാണ് ഖത്തർ ഒരുക്കിയിരിക്കുന്നത്. ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇവിടെ സ്കൂൾ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമാണ് വാക്സിൻ നൽകുക. മുൻഗണനപട്ടികയിൽ ഉൾെപ്പട്ട മുൻകൂട്ടി അറിയിപ്പ് ലഭിക്കുന്നവർക്കുമാത്രമേ ഇവിടെനിന്ന് വാക്സിൻ നൽകൂ. ബക്കിയുള്ളവർ വാക്സിനായി രജിസ്റ്റർ ചെയ്ത് തങ്ങളുെട ഊഴത്തിനായി കാത്തിരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു..
മൊഡേണ വാക്സിനും ഉപയോഗിക്കാൻ തുടങ്ങി
രാജ്യത്ത് മൊഡേണ കമ്പനിയുടെ കോവിഡ് വാക്സിനും ഉപയോഗിക്കാൻ തുടങ്ങി. അൽ വജ്ബ, ലിബൈബ്, തുമാമ എന്നീ മൂന്നു ഹെൽത്ത് സെൻററുകളിൽ ഇന്നലെ മുതൽ മൊഡേണ വാക്സിൻ കുത്തിവെപ്പ് തുടങ്ങിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) അറിയിച്ചു. കഴിഞ്ഞ ദിവസം മൊഡേണ വാക്സിെൻറ ആദ്യശേഖരം രാജ്യത്ത് എത്തിയിരുന്നു. കൂടുതൽ വാക്സിൻ വരും ആഴ്ചകളിൽ വരുകയും ചെയ്യും.
ഇതിനെ തുടർന്നാണ് ഹെൽത്ത് സെൻററുകളിൽ മൊഡേണ വാക്സിനും കുത്തിവെപ്പ് തുടങ്ങിയിരിക്കുന്നത്. കുത്തിവെപ്പെടുക്കുന്ന ആളുടെ സുരക്ഷിതത്വം പരമപ്രധാനമാണെന്നും ഖത്തറിലും അന്താരാഷ്ട്ര തലത്തിലും എല്ലാവിധ അംഗീകാരങ്ങളും ലഭിച്ച വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ഉപേയാഗിക്കുന്നതെന്നും കോവിഡ്-19 ദേശീയ പദ്ധതി അധ്യക്ഷനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുൽ ലത്തീഫ് അൽഖാൽ പറഞ്ഞു. നിലവിൽ രാജ്യത്തിെൻറ കോവിഡ് വാക്സിനേഷൻ പദ്ധതിയിൽ ഫൈസർ വാക്സിനും മൊഡേണ വാക്സിനും ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് വാക്സിനും ഒരുപോലെ ആണെന്നും ഏതാണ് സ്വീകരിക്കേണ്ട് എന്നതുസംബന്ധിച്ച് പൊതുജനത്തിന് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊഡേണ വാക്സിനും 95 ശതമാനം ഫലപ്രാപ്തിയുണ്ട്. 18 വയസ്സിനും അതിനുമുകളിലുമുള്ളവർക്ക് വാക്സിൻ സുരക്ഷിതമാണെന്ന് വിവിധ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിെല നിരവധി രാജ്യങ്ങളിൽ മൊഡേണ വാക്സിൻ നിലവിൽതെന്ന ഉപയോഗിക്കുന്നുണ്ട്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ, ഖത്തർ ആരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ കൺട്രോൾ ഡിപ്പാർട്മെൻറ് തുടങ്ങിയവയുടെ അംഗീകാരവും മൊഡേണ വാക്സിനുണ്ട്. വാക്സിേനഷനായി ബുക്ക് െചയ്തവർക്ക് ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന് അറിയിപ്പ് വരും. ഏത് വാക്സിനാണ് അവർക്ക് നൽകുകയെന്നും അറിയിക്കും.നിലവിൽ വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണന പട്ടികയിലുള്ളവരെ പി.എച്ച്.സി.സിയിൽനിന്ന് ബന്ധപ്പെടും. മറ്റുള്ളവർ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് വേണ്ടത്. കൂടുതൽ മൊഡേണ വാക്സിൻ ഖത്തറിൽ എത്തുന്ന മുറക്ക് കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് വാക്സിനും ഉപയോഗിക്കാൻ തുടങ്ങും. ചില വ്യത്യാസങ്ങൾ മാത്രമേ രണ്ട് വാക്സിനും തമ്മിലുള്ളൂ. ഫൈസർ വാക്സിൻ 16 വയസ്സിനും അതിന് മുകളിലുമുള്ളവർക്ക് നൽകാനാണ് അംഗീകാരമുള്ളത്. എന്നാൽ, മൊഡേണ വാക്സിൻ 18 വയസ്സിനും അതിനുമുകളിലുമുള്ളവർക്കാണ് നൽകുക. ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. എന്നാൽ, മൊഡേണ വാക്സിനിൽ ഇത് 28 ദിവസമാണ്.
ഗർഭിണികൾക്കോ മുലയൂട്ടുന്ന സ്ത്രീകൾക്കോ വാക്സിൻ മൂലം ഏതെങ്കിലും തരത്തിലുള്ള മോശം ഫലങ്ങൾ ഉണ്ടായി എന്നത് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. വാക്സിനിലെ ഏതെങ്കിലും ഘടകം ഇത്തരത്തിലുള്ളവർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല. ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിച്ചുകഴിയുന്നതുവരെ എല്ലാവരും കോവിഡ് പ്രതിരോധ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുത്. കോവിഡ് സ്ഥിരീകരിച്ചയുടൻ ഒരാൾക്ക് കോവിഡ് വാക്സിൻ നൽകില്ല. രോഗം മാറി മാനദണ്ഡപ്രകാരമുള്ള കാലാവധി പൂർത്തിയായാൽ മാത്രമേ വാക്സിൻ കുത്തിവെപ്പ് നൽകൂ. കോവിഡ് ബാധിച്ചയാൾക്ക് സ്വാഭാവികമായി കൈവരുന്ന പ്രതിരോധ ശേഷി മൂന്നുമാസംവരെ നീണ്ടുനിൽക്കാം. എന്നാൽ, എത്ര കാലം പ്രതിരോധശേഷി ഒരാൾക്ക് ഉണ്ടാവുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല.
സാധാരണ പാർശ്വഫലങ്ങൾ മാത്രം
രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച നിരവധിപേരിൽ കൃത്യമായ നിരീക്ഷണം നടത്തിയെങ്കിലും കാര്യമായ പാർശ്വഫലം ആരിലും ഇതുവരെ ഉണ്ടായിട്ടില്ല. കുത്തിവെപ്പെടുത്ത സ്ഥലത്ത് ചെറിയ വേദന, ശരീരത്തിൽ ചെറിയ ചൂട് തുടങ്ങിയവ മാത്രമേ മിക്കവരിലും ഉള്ളൂ. അവയാകട്ടെ എല്ലാ കുത്തിവെെപ്പടുക്കുേമ്പാഴും സാധാരണമാണ്. വാക്സിെൻറ രണ്ടാം ഡോസ് കൂടുതൽ ശക്തിയുള്ളതാണ്. രണ്ടാംഡോസ് എടുത്തവരിലും ചെറിയ പാർശ്വഫലങ്ങൾ രണ്ട് ദിവസങ്ങളിൽ കൂടില്ല. ചെറിയ ക്ഷീണം, അതിസാരം പോലുള്ളവ ചിലയാളുകളിൽ കണ്ടേക്കാം.
മറ്റ് കുത്തിവെപ്പെടുക്കുേമ്പാൾ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാവുന്നയാളുകൾക്ക് കോവിഡ് വാക്സിനും നൽകാൻ പാടില്ല. അതുപോലെ തെന്ന ആദ്യഡോസ് സ്വീകരിച്ചതിനുശേഷം കഠിനമായ വേദന, കണ്ണുകൾ വീർക്കുക, ശ്വാസമെടുക്കുന്നതിൽ പ്രയാസം എന്നിവ ഉണ്ടായവർക്ക് രണ്ടാമത് ഡോസ് നൽകാനും പാടില്ല. കോവിഡ് വാക്സിൻ നിലവിൽ എടുത്തുകഴിഞ്ഞവരും മുമ്പത്തേപ്പോലെ കോവിഡ് പ്രതിരോധ നടപടികൾ തുടർന്നും സ്വീകരിക്കണം. മതിയായ അളവിൽ വാക്സിൻ എത്തുകയും രാജ്യത്തെ ഭൂരിപക്ഷം ആളുകളും വാക്സിൻ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഇതിൽനിന്ന് മാറ്റമുണ്ടാകൂ.
നിലവിൽ ആരോഗ്യ പ്രവർത്തകർ, ദീർഘകാല രോഗമുള്ളവർ, 50 വയസ്സും അതിന് മുകളിലുമുള്ളവർ തുടങ്ങിയവർക്കാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്. ഈ ഗണത്തിൽപെടുന്ന ഭൂരിപക്ഷം ആളുകളും ഇതിനകം വാക്സിൻ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ കൂടുതൽ വിഭാഗം ആളുകൾ കൂടി പരിധിയിൽ വരും. നിലവിൽ ഒരുലക്ഷത്തിലധികം ആളുകളാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്.
വാക്സിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കൂ
കോവിഡ് വാക്സിനായി എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ ആഹ്വാനം. നാലുഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യം. കുത്തിവെപ്പ് കാമ്പയിെൻറ അടുത്ത ഘട്ടത്തിൽ കൂടുതൽ വിഭാഗങ്ങളെ മുൻഗണന പട്ടികയിൽ ഉൾെപ്പടുത്തും. നിലവിൽ 50 വയസ്സിനും അതിനുമുകളിലുമുള്ള പ്രവാസികൾക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയും.
എന്നാൽ, ദീർഘകാല രോഗമുള്ളവർക്കും ഖത്തരികൾക്കും ഏത് പ്രായത്തിലുള്ളവരാണെങ്കിലും വാക്സിൻ സ്വീകരിക്കാനാകും. സ്കൂൾ അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും ഈയടുത്ത് വാക്സിൻ മുൻഗണന പട്ടികയിൽ ഉൾെപ്പടുത്തിയിരുന്നു. നിലവിൽ 27 ഹെൽത്ത് സെൻററുകളിലും കുത്തിവെപ്പിന് സൗകര്യമുണ്ട്. വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.
മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിലില്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.