ദോഹ: കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള അപ്പോയ്ൻമെൻറ് മൂലം പരീക്ഷ നഷ്ടപ്പെടുന്നവർക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ദേശീയ കോവിഡ്-19 വാക്സിനേഷൻ േപ്രാഗ്രാമിന് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ വിദ്യാർഥികളുടെ വാക്സിനേഷൻ അപ്പോയ്ൻമെൻറ് തീയതിയും സ്കൂളിലെ പരീക്ഷാ തീയതിയും ഒരുമിച്ച് വരുന്നത് ഒഴിവാക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വാക്സിനേഷൻ അപ്പോയ്ൻമെൻറ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് മറ്റൊരു അവസരം നൽകും. വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽ ബഷ്രിയാണ് ഖത്തർ ടി.വി േപ്രാഗ്രാമിൽ സംസാരിക്കവേ ഇക്കാര്യം പറഞ്ഞത്.സെക്കൻഡറി സ്കൂളിലെ 70 ശതമാനം വിദ്യാർഥികളും കോവിഡ്-19 വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സെക്കൻഡ് സെമസ്റ്റർ പരീക്ഷ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.
പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇതുവരെയായി 97 ശതമാനം സ്കൂൾ അധ്യാപകരും ജീവനക്കാരും സർക്കാർ–സ്വകാര്യ സ്കൂൾ തൊഴിലാളികളും വാക്സിൻ സ്വീകരിച്ചതായും അൽ ബിഷ്രി വിശദീകരിച്ചു.
ഒന്ന് മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾ നേരിട്ട് ഹാജരായി പരീക്ഷ എഴുതണം. എന്നാൽ, കോവിഡ് രോഗികളാവുകയോ സമ്പർക്കത്തിലാവുകയോ ചെയ്തവർക്ക് ഇളവുണ്ടാകും. ഈ വിദ്യാർഥികൾ മറ്റൊരവസരത്തിൽ പരീക്ഷക്കിരിക്കാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ തയാറെടുപ്പുകളുടെ ഭാഗമായി രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അണുമുക്തമാക്കിയിട്ടുണ്ട്. കുട്ടികളെ കൊണ്ടുപോകുന്ന ബസുകൾ പ്രതിദിനം അണുമുക്തമാക്കും. ൈഡ്രവർമാർ സുരക്ഷാ മുൻകരുതലുകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും.
കോവിഡ് സുരക്ഷാ മുൻകരുതലുകളും നിയന്ത്രണങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥർ സ്കൂളുകളിലെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോവിഡ്-19നെ തുടർന്ന് ക്ലാസ് റൂം പഠനരീതിയുടെ അഭാവം കാരണം വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരത്തിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും വിദ്യാർഥികളുടെ പരീക്ഷ ഫലങ്ങൾ അവരുടെ മികവിനെ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മുതൽ ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള െബ്ലൻഡഡ് പഠനസമ്പ്രദായത്തിൽ രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറന്നുപ്രവർത്തിക്കും. 30 ശതമാനം ശേഷിയിലായിരിക്കും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.