നിയമലംഘനം: 154 വാണിജ്യ സ്​ഥാപനങ്ങൾക്കെതിരെ നടപടി

ദോഹ: ജൂലൈയിൽ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 154 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു.ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, നിയമങ്ങളും മന്ത്രാലയ നിർദേശങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്തുക, അമിതമായ വില ഈടാക്കുന്നത് നിയന്ത്രിക്കുക, വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കിയത്.

രാജ്യത്തി‍െൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 154 സ്​ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഉൽപന്നങ്ങൾക്ക് പുറത്ത് വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ചവരുത്തുക, അറബി ഭാഷയിൽ ഇൻവോയിസ്​ നൽകാതിരിക്കുക, അനുമതിയില്ലാതെ ഓഫറുകളും പ്രമോഷനുകളും നൽകുക, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനക്കുവെക്കുക, പഴം പച്ചക്കറി ഉൽപന്നങ്ങളുടെ വില വിവരങ്ങൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങി വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർ്നാണ് നടപടി.

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ സ്​ഥാപനങ്ങൾ അടച്ചുപൂട്ടുക, ലംഘനത്തി‍െൻറ സ്വഭാവമനുസരിച്ച് 5000 റിയാൽ മുതൽ 30,000 റിയാൽ വരെ പിഴ ഈടാക്കുക തുടങ്ങിയ നടപടികളാണ് സ്​ഥാപനങ്ങൾക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. ബന്ധപ്പെട്ട അതോറിറ്റിയിൽനിന്ന​്​ അനുമതിയില്ലാതെ ഓഫറുകൾ, പ്രമോഷനുകൾ നൽകിയതിന് 37 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിക്കാതിരുന്നതിന് 27 നിയമലംഘനങ്ങളും അറബി ഭാഷയിൽ ഇൻവോയിസ്​ നൽകാതിരുന്നതിന് 19ഉം കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനക്കുവെച്ചതിന് 17ഉം നിയമലംഘനങ്ങളാണ് മന്ത്രാലയം പിടികൂടിയത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.