ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് വൻതോതിൽ വിദേശ കറൻസി പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ എയർപോർട്ട് സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യങ്ങളുടേത് ഉൾപ്പെടെ കറൻസികൾ കണ്ടെടുത്തത്. എന്നാൽ, എത്ര തുകയെന്നത് സംബന്ധിച്ച വിവരം പുറത്തു വിട്ടിട്ടില്ല. പണത്തിന്റെ ഉടമസ്ഥത തെളിയിക്കാൻ യാത്രക്കാരന് കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോവുമ്പോഴും 50,000 റിയാലിന് മുകളിലുള്ള തുകയോ തത്തുല്യമായ മൂല്യത്തിലുള്ള സ്വർണമോ വിലപിടിപ്പുള്ള വസ്തുക്കളോ ഉപകരണങ്ങളോ കൈവശംവെക്കുമ്പോൾ സാക്ഷ്യപത്രം പൂരിപ്പിച്ച് നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.