ദോഹ: രാജ്യത്ത് നിലവിെല രോഗികളുടെ എണ്ണം ആറായിരം കടന്നു. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്ത് 6681 കോവിഡ് രേഗികളാണുള്ളത്. ഇന്നലെ 394 പേർക്കുകൂടി സ്ഥിരീകരിച്ചു. ഇതിൽ 53പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 132 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ആകെ മരണം 250 ആണ്. ഇന്നലെ മരണമില്ല. ഇന്നലെ 9527 പേരെയാണ് പരിശോധിച്ചത്. ആകെ 1422102 പേർക്ക് പരിശോധന നടത്തിയപ്പോൾ 153690 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. നിലവിൽ 570 പേരാണ് ആശുപത്രികളിലുള്ളത്. ഇതിൽ 66 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 62 പേർ. ഇതിൽ 11പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
വ്യാപക പരിശോധന; മാസ്ക്കില്ലാത്ത 621 പേർക്കെതിരെ നടപടി
ദോഹ: പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 621 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 21 പേർക്കെതിരെയും നടപടിയുണ്ടായി. ഇതുവരെ ആകെ 9,914 ആളുകൾക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത്. കൂടുതൽ ആളുകൾ വാഹനത്തിൽ യാത്ര ചെയ്ത കുറ്റത്തിന് 353 പേർക്കെതിരെയും നടപടിയെടുത്തു. ഇവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.