ദോഹ: വാഹനം ഓടിക്കുേമ്പാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്. മൊൈബൽ ഉപയോഗം, അമിതവേഗം തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഫസ്റ്റ് ലെഫ്റ്റനൻറ് ഫഹദ് ശരീദ അൽ അബ്ദുല്ല പറഞ്ഞു. ശൈത്യകാല ക്യാമ്പിങ് സീസണുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ്. വകുപ്പിെൻറ കണക്കുകളനുസരിച്ച് രാജ്യത്തെ പ്രധാന ഗതാഗത നിയമലംഘനങ്ങൾ മൊൈബൽ ഉപയോഗവും അമിതവേഗവുമാണ്. ക്യാമ്പിങ് സീസണിൽ ഇത്തരത്തിലുള്ളവ കൂടുകയും ചെയ്യുന്നുണ്ട്. ക്യാമ്പിങ് മേഖലകളിൽ മാത്രമല്ല, മറ്റിടങ്ങളിലും നിയമലംഘനങ്ങൾ സാധാരണമാണ്. നഗരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് റഡാറുകൾ വഴി വാഹനങ്ങളുടെ അമിതവേഗം നിരീക്ഷിക്കപ്പെടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ക്യാമ്പിങ് സീസൺ കാലയളവിൽ കൂടുതൽ ബോധവത്കരണ പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മരുഭൂമിയിലെ സാഹസിക ൈഡ്രവിങ് വശമില്ലാത്തവർ അതിന് മുതിരരുത്. അത് അപകടം ക്ഷണിച്ചുവരുത്തും. അത്തരത്തിലുള്ള ഡ്രൈവിങ്ങിന് പ്രത്യേക പരിശീലനവും പരിചയവും ആവശ്യമാണ്. കുട്ടികൾ അടക്കമുള്ളവർ ഇത് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. എല്ലാതരം നിയമലംഘനങ്ങളും കർശനമായി നിരീക്ഷിക്കുന്നുണ്ട്. യുവാക്കൾ നടത്തുന്ന വാഹന അഭ്യാസങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ബൈക്കുകൾ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും. വാഹനത്തിെൻറ നമ്പർ േപ്ലറ്റ് മറച്ചുവെച്ചാൽ മൂന്നുദിവസം തടവും പിഴയുമാണ് ശിക്ഷ. കുറ്റക്കാരെ നിയമനടപടികൾക്കായി കോടതിയിലേക്ക് കൈമാറുകയും ചെയ്യും. യുവാക്കളാണ് കൂടുതലും അപകടങ്ങളിൽപെടുന്നത് എന്നതിനാൽ അവർക്ക് മുൻഗണന നൽകിയുള്ള ബോധവത്കരണ പരിപാടികളാണ് നടത്തുക. സീലൈൻ പോലുള്ള പ്രധാന ക്യാമ്പിങ് മേഖലകളിലടക്കം അപകടനിരക്ക് കുറക്കുക എന്നതാണ് വകുപ്പിെൻറ ലക്ഷ്യം. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചാണ് നടപടികൾ. രാജ്യത്ത് 2018ൽ റോഡപകടങ്ങളിൽ മരിച്ചത് 168 പേരാണെന്ന് കണക്കുകൾ പറയുന്നു. ഇതിൽ 45 പേർ ഖത്തരി പൗരന്മാരാണ്. 2017ൽ മരിച്ചത് 40 ഖത്തരികൾ ആയിരുന്നു. ഇൻഡസ്ട്രിയൽ ഏരിയയിൽ ഉണ്ടായ അപകടങ്ങളിലാണ് കൂടുതൽ പേർ മരിച്ചത്.
ഇവിടെ 14 പേരാണ് മരിച്ചത്. ഫരീജ് സുഡാനിൽ 13 പേരും അൽ ഉബൈദിൽ 11 പേരും അൽവഖ്റയിൽ എട്ടുപേരും സീലൈനിൽ എട്ടുപേരും അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. സീലൈൻ ബീച്ചിലെ റോഡ് അപകടങ്ങളുടെ പ്രധാന കാരണം കുടുംബങ്ങളുമായി കാറുകളിലും മറ്റ് വാഹനങ്ങളിലും പോകുന്നവരുടെ അശ്രദ്ധയാണ്. ഇത്തരക്കാർ ബൈക്കുകളിൽ പോകുന്നവരെ ശ്രദ്ധിക്കുന്നില്ല. ഇത്തരത്തിലുണ്ടായ അപകടങ്ങളിൽ ഇവിടെ യുവാക്കളും ബൈക്ക് യാത്രക്കാരായ കുട്ടികളും മരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.