ഹേയ്ൻസ് അലക്സാണ്ടർ, എൽവിൻ ലിറ്റോ, അക്ഷയ് വിജിൽ  

സ്​റ്റുഡൻറ്​സ് ഇന്ത്യ ഇൻറർസോൺ ഡിബേറ്റ് വിജയികൾ

ദോഹ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്​റ്റുഡൻറ്​സ്​ ഇന്ത്യ ഖത്തർ ചാപ്റ്റർ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇൻറർസോൺ ഡിബേറ്റ് മത്സരം സമാപിച്ചു.

ഹേയ്ൻസ് അലക്സാണ്ടർ, എൽവിൻ ലിറ്റോ, അക്ഷയ് വിജിൽ എന്നിവർ അണിനിരന്ന ദോഹ സോൺ ജേതാക്കളായി. അഖിൽ അൻവർ, ജഅഫർ ഷമീം, ജൽവാൻ ജലീൽ എന്നിവരടങ്ങിയ റയ്യാൻ സോണിനാണ് രണ്ടാം സ്ഥാനം. മികച്ച പ്രഭാഷകരായി ജഅഫർ ഷമീം, അക്ഷയ് വിജിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

അൽ ഖോർ, മദീന ഖലീഫ സോൺ ടീമുകളും മത്സരത്തിൽ പങ്കെടുത്തു. 'മാധ്യമ സ്വാതന്ത്ര്യവും ഭരണകൂടവും' തലക്കെട്ടിൽ നടന്ന ഡിബേറ്റ് ഫൈനലിൽ ഹിശാം, അമീൻ എന്നിവർ മോഡറേറ്റർമാരായിരുന്നു.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന മത്സര പരിപാടിയിൽ സ്​റ്റുഡൻറ്​സ്​ ഇന്ത്യ ഖത്തർ പ്രസിഡൻറ്​ ഫായിസ് റഹ്മാൻ സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.