ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ല​ണ്ട​നി​ൽ യു.​കെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ജെ​യിം​സ് ക്ലെ​വ​ർ​ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും യു.​കെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി തിങ്കളാഴ്ച ലണ്ടനിൽ വിദേശ, കോമൺവെൽത്ത്, വികസന കാര്യങ്ങൾക്കുള്ള യു.കെ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണ ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണക്കാനും വികസിപ്പിക്കാനുമുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

ഇതിനുപുറമെ, ഭൂകമ്പത്തിന് ശേഷമുള്ള തുർക്കിയിലെയും സിറിയയിലെയും മാനുഷിക സാഹചര്യം, ഇറാനിയൻ ആണവ ഫയലിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, റഷ്യയും യുക്രെയ്നും തമ്മിലുള്ള പ്രതിസന്ധി എന്നിവ ഉൾപ്പെടെയുള്ള പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ചർച്ചചെയ്തു. ഖത്തറും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര സംഭാഷണവുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പുവെച്ചു. 

Tags:    
News Summary - Deputy Prime Minister and U.K State Secretary held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.