ദുൽഹജ്ജ് ഒന്ന് തിങ്കളാഴ്ചയെന്ന് ഖത്തർ കലണ്ടർ ഹൗസ്

ദോഹ: ഗോള ശാസ്ത്ര കണക്കുകൾ പ്രകാരം ദുൽ ഹജ്ജ് മാസം ജൂൺ 19 തിങ്കളാഴ്ച ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ്. ഇതു പ്രകാരം ജൂൺ 28 ബുധനാഴ്ചയായിരുക്കും ബലിപെരുന്നാൾ.

ഞായറാഴ്ച സൂര്യനസ്തമിച്ച് 30 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ അന്നേ ദിവസം മാസപ്പിറവി ദൃശ്യമാകുമെന്ന് കലണ്ടർ ഹൗസ് അറിയിച്ചു. അതേസമയം, ദുൽഹപ്പ് മാസപ്പിറവി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഖത്തര്‍ ഔഖാഫ്​ ഇസ്​ലാമികകാര്യ മന്ത്രാലയത്തിന്‍റെ മാസപ്പിറവി നിരീക്ഷണ സമിതി അറിയിക്കുമെന്നും വ്യക്തമാക്കി.

Tags:    
News Summary - Dhul Hijjah on monday says Qatar Calendar House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.