ദോഹ: സീതിഹാജി ഡയാലിസിസ് സെൻററിന് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഖത്തർ രണ്ട് ഡയാലിസിസ് യൂനിറ്റുകൾ നൽകി. എപ്പാഖിന്റെ പത്താം വാർഷികം ‘എടവണ്ണനീയം’ ചടങ്ങിൽ ഏറനാട് എം.എൽ.എ. പി.കെ ബഷീറിന് എപ്പാക് ഭാരവാഹികൾ കൈമാറി.
എപ്പാക് പ്രസിഡൻറ് കെ.ടി. ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാബിഖുസ്സലാം സ്വാഗതം പറഞ്ഞു. പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സീതി ഹാജി ഡയാലിസിസ് സെന്ററിനെ കുറിച്ചുള്ള വിവരണം സഫീറുസ്സലാം അവതരിപ്പിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, ഡോം ഖത്തർ പ്രസിഡന്റ് മഷ്ഹൂദ് വി.സി, ഫോക്കസ് ഖത്തർ സി.ഇ.ഒ പി.ടി. ഹാരിസ് എന്നിവർ സംസാരിച്ചു.
നസീം ഹെൽത്ത് കെയർ എം.ഡി വി.പി. മിയാൻദാദ് , എപ്പാക് രക്ഷാധികാരികളായ സലിം റോസ്, അഷ്റഫ് പനനിലത്ത്, ഹബീബ് പി.സി, വൈസ് പ്രസിഡൻറുമാരായ അസീദ് അലി, പി. ശമീൽ , സെക്രട്ടറിമാരായ പി.സി. ജംഷാദ് ,ഇർഷാദ് ഉമ്മർ, ഹാരിസ് പി.ടി, ഫായിസ് ഇളയോടൻ,ഫിറോസ് പറമ്പൻ, ഹർഷാദ് എ , പി.കെ. അബ്ദുൽ മനാഫ് എന്നിവർ നേതൃത്വം നൽകി. എം.ടി.സുനീർ ബാബു അവതാരകനായി. ട്രഷറർ സാഹിർ കൊളക്കണ്ണി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.